അടിതെറ്റി അൾട്രോസ്, പൊടിപോലും പറ്റാതെ യാത്രക്കാർ; വാഹനം നിയന്ത്രണം വിട്ട് പതിച്ചത് കൊക്കയിലേയ്ക്ക്; ജീവൻ രക്ഷിച്ചത് ടാറ്റയുടെ കരുത്ത്- Tata Altroz
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

അടിതെറ്റി അൾട്രോസ്, പൊടിപോലും പറ്റാതെ യാത്രക്കാർ; വാഹനം നിയന്ത്രണം വിട്ട് പതിച്ചത് കൊക്കയിലേയ്‌ക്ക്; ജീവൻ രക്ഷിച്ചത് ടാറ്റയുടെ കരുത്ത്- Tata Altroz

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 05:01 pm IST
FacebookTwitterWhatsAppTelegram

വാഹനപ്രേമികളും ഉപഭോക്താക്കളും കരുത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ ടാറ്റയെ പുകഴ്‌ത്താറുണ്ട്. വാഹനത്തിന്റെ കരുത്തു കൊണ്ട് മാത്രം പല അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ട യാത്രക്കാരുടെ അനുഭവങ്ങൾ നാം പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ഒരു വാർത്തയാണ് പുറത്തു വരുന്നത്. ടാറ്റയുടെ മോഡലുകളിൽ തന്നെ ഏറെ ജനപ്രീതിയുള്ള ഒരു വാഹമാണ് ടാറ്റാ അൾട്രോസ്. നനഞ്ഞ റോഡിലൂടെ വേ​ഗതയിൽ പോയ ഒരു അൾട്രോസ് നിയന്ത്രണം വിട്ട് തെന്നിമാറി അ​ഗാധമായ മലയിടുക്കിൽ പതിച്ച അപകടം ഏറെ ശ്രദ്ധ ആകർഷിക്കുകയാണ്.

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ആണ് അപകടം. ആരു കണ്ടാലും ഞെട്ടുന്ന താഴ്ചയിലേയ്‌ക്കാണ് കാറ് മറിഞ്ഞിരിക്കുന്നത്. മഴ പെയ്ത് തെന്നി കിടക്കുന്ന റോഡിലൂടെ കാർ വേ​ഗതയിൽ യാത്ര ചെയ്യുകയായിരുന്നു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ എത്തിയ വാഹനം റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. തന്റെ കൈയ്യിൽ നിന്നും വാഹനം നിയന്ത്രണം വിട്ടതോടെ വലിയ ഒരു അപകടം സംഭവിക്കുമെന്ന് ഡ്രൈവർ ഉറപ്പിച്ചു. അപകടം നടക്കുമ്പോൾ കാറിൽ മൂന്ന് പേരാണ് സഞ്ചരിച്ചിരുന്നത്.

നിയന്ത്രണം വിട്ട അൾട്രോസ് സമീപമുള്ള ആഴമേറിയ മലയിടുക്കിലേയ്‌ക്ക് മറിയുകയായിരുന്നു. മൂന്നോളം തവണ കരണം മറിഞ്ഞ് ഒരു വലിയ മരത്തിലിടിച്ചാണ് വാഹനം നിന്നത്. ചിത്രത്തിൽ കാർ മലർന്ന് കിടക്കുന്നതായും കാണാം. എന്നാൽ ഞെട്ടിക്കുന്ന അപകടം നടന്നിട്ടും കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേർക്കും കാര്യമായ ഒരു പരിക്കുകളും സംഭവിച്ചില്ല എന്നതാണ് സത്യം. ജീവൻ തിരികെ ലഭിച്ചതിൽ വാഹന ഉടമ തന്നെയാണ് സന്തോഷം പ്രകടിപ്പിച്ച് അപകടത്തിന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. കാർ മേൽഭാ​ഗം പതിച്ചാണ് വീണത്, പില്ലറുകൾ തകർന്നു, വശങ്ങൾ ചതഞ്ഞു. എന്നിട്ടും അൾട്രോസിന്റെ നാല് വാതിലുകളും തുറക്കാൻ കഴിയുന്നുവെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. ടാറ്റ ആൾട്രോസിന്റെ നിർമ്മാണ നിലവാരത്തിന് ഉടമ നന്ദിയും പറഞ്ഞു.

2020-ലാണ് ഇന്ത്യൻ നിരത്തിൽ അൾട്രോസിനെ ടാറ്റ പരിചയപ്പെടുത്തിയത്. വാഹനം ​​ലോഞ്ച് ചെയ്യുന്നതിന് മുമ്പ് നടന്ന ക്രാഷ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ റേറ്റിം​ഗ് അൾട്രോസ് സ്വന്തമാക്കിയിരുന്നു. ഗ്ലോബൽ NCAP നടത്തിയ ക്രാഷ് ടെസ്റ്റിലാണ് മിന്നുന്ന പ്രകടനം കരുത്തിലും സുരക്ഷയിലും ടാറ്റാ അൾട്രോസ് കാഴ്ച വെച്ചത്. എന്തായാലും ഉപഭോക്താക്കളുടെ മികച്ച അഫിപ്രായങ്ങളുടെ കൂട്ടത്തിലേയ്‌ക്ക് ടാറ്റയ്‌ക്ക് പുതിയ ഒരു പ്രശംസ കൂടി ലഭിച്ചിരിക്കുന്നു.

Tags: tata altroz
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies