ചെന്നൈ: പുതുച്ചേരിയിൽ അമ്മ മകന്റെ സഹപാഠിയെ വിഷം കൊടുത്തു കൊന്നു. നഗരത്തിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ബാല മണികണ്ഠനെയാണ് സഹപാഠിയുടെ അമ്മ കൊലപ്പെടുത്തിയത്. പുതുച്ചേരി കാരയ്ക്കൽ സ്വദേശികളായ രാജേന്ദ്രൻ, മാലതി ദമ്പതിമാരുടെ മകനാണ് ബാലമണികണ്ഠൻ.സംഭവത്തിൽ പ്രതി സകായറാണി വിക്ടോറിയയെ പോലീസ് അറസ്റ്റ് ചെയ്തു.
പഠനത്തിൽ മകനേക്കാൾ മികവ് ബാലമണികണ്ഠനുണ്ടായതും ഒന്നാം റാങ്കുകാരനായതുമാണ് ഇവരെ പ്രകോപിതയാക്കിയത്. . സ്കൂൾ ആനിവേഴ്സറി ആഘോഷ പരിപാടികളുടെ പരിശീലത്തിന് എത്തിയ കുട്ടിക്ക് യുവതി വിഷം കലർത്തിയ ശീതളപാനീയം നൽകുകയായിരുന്നു.
കുട്ടിയുടെ ബന്ധുവാണെന്ന് പറഞ്ഞ് യുവതി സ്കൂളിലെ വാച്ച്മാനെ ജ്യൂസ് നൽകാൻ ഏൽപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ ഉടൻ കുട്ടി തുടർച്ചയായി ഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയുമായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു
Comments