കണ്ണൂർ: മുസ്ലിം മത ഭീകരവാദികൾ അരും കൊല ചെയ്ത വീര ബലിദാനി സച്ചിൻ ഗോപാലിന്റെ ഓർമകൾക്ക് ഒരു പതിറ്റാണ്ട്. 2012 ജൂലൈ 6-നാണ് കണ്ണൂർ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ മെമ്പർഷിപ്പ് പ്രവർത്തനത്തിനിടെ സച്ചിൻ ഗോപാലിനെ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് ഭീകരർ ആക്രമിച്ചത്.
എബിവിപി കണ്ണൂർ നഗർ സമിതിയംഗമായ സച്ചിൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു. സ്കൂളിനു മുന്നിൽ എബിവിപി പ്രവർത്തകർ മെമ്പർഷിപ്പ് വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സച്ചിൻ ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിൻ ഗോപാലിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തുടർന്ന് മംഗലാപുരം കെ.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് സെപ്തംബർ 5-ന് സച്ചിൻ മരണപ്പെട്ടത്. തീവ്രവാദികളുടെ കൊലക്കത്തിയ്ക്ക് ഇരയാകുമ്പോൾ സച്ചിൻ ഗോപാലിന് 21 വയസ്സ് മാത്രമായിരുന്നു പ്രായം. കണ്ണൂർ മോഡേൺ ഐ.ടി.സി വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.
എബിവിപി യുടെ സജീവ പ്രവർത്തകനായിരുന്ന സച്ചിനെ ക്യാമ്പസ് ഫ്രണ്ട് ഭീകരർ കരുതി കൂട്ടി അക്രമിക്കുകയായിരുന്നു. കലാലയങ്ങളിലെ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നതുകൊണ്ടാണ് എബിവിപി പ്രവർത്തകരെ പോപ്പുലർ ഫ്രണ്ട് ആക്രമിച്ചത്. സച്ചിനെ അക്രമിച്ച് ദിവസങ്ങൾ കഴിയും മുമ്പ് തന്നെയാണ് ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായ വിശാലിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കുത്തിക്കൊലപ്പെടുത്തിയത്. സച്ചിന്റെ ഓർമ്മ ദിവസമായ ഇന്ന് അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന അനുസ്മരണ സാംഘിക്കിലും പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും നിരവധി ആർഎസ്എസ് കാര്യകർത്താക്കളും എബിവിപി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Comments