ജയ്പൂർ : രാജസ്ഥാനിലെ ഭാരത്പൂരിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കൃപാൽ സിങ് എന്ന നേതാവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
രണ്ട് ബൈക്കുകളിലും കാറിലുമായി എത്തിയാണ് സംഘം കൃപാലിനെ അക്രമിച്ചത്. ഇയാളുടെ ശരീരത്ത് ഏഴ് തവണവെടിയേറ്റതിന്റെ മുറിപ്പാടുകൾ ഉണ്ട്. വെടിയേറ്റ സിങ്ങിനെ ആർ.ബി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭരത്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പി രഞ്ജീത കോലിയുടെ അടുത്ത സഹായിയാണ് കൃപാൽ സിങ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഥുര ഗേറ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാംനാഥ് സിങ് പറഞ്ഞു. വൈരാഗ്യത്തിന്റെ പുറത്ത് നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.















