ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകർത്തെറിഞ്ഞ് സുരക്ഷാ സേന. വൻ ഐഇഡി ശേഖരം പിടിച്ചെടുത്തു. ശ്രീനഗറിലെ ഖൻമോഹ് മേഖലയിൽ നിന്നുമാണ് സ്ഫോടക ശേഖരം പിടികൂടിയത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു സ്ഫോടക ശേഖരം പിടികൂടിയത്. 30 കിലോ ഐഇഡിയായിരുന്നു ഉണ്ടായിരുന്നത്. ഇവ ബോംബ് ഡിസ്പ്പോസൽ സ്ക്വാഡ് നിർവ്വീര്യമാക്കി.
പോലീസും രാഷ്ട്രീയ റൈഫിൾസും സംയുക്തമായായിരുന്നു പരിശോധന നടത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരർക്കായി പോലീസും സുരക്ഷാ സേനയും തിരച്ചിലും ആരംഭിച്ചു. വൻ ഭീകരാക്രമണമായിരുന്നു പ്രദേശത്ത് ഭീകരർ പദ്ധതിയിട്ടിരുന്നതെന്ന് ശ്രീനഗർ പോലീസ് വ്യക്തമാക്കി.
Comments