തിരുവനന്തപുരം: ജന്മദിനത്തിൽ മമ്മൂട്ടിയ്‌ക്ക് ആശംസകൾ നേർന്ന് പ്രിയ താരങ്ങൾ. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും സമൂഹമാദ്ധ്യ മങ്ങളിൽ ആശംസ സന്ദേശം പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരും അദ്ദേഹത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
താര സംഘടനയായ അമ്മയുടെ പരിപാടിയിൽ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടനും മുൻ എംപിയുമായ സുരേഷ് ഗോപി ആശംസകൾ നേർന്നിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ഇക്കയ്‌ക്ക് ജന്മദിനാശംസകൾ എന്ന് അദ്ദേഹം ചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചു. താര രാജാവിന് പിറന്നാൾ ആശംസകൾ എന്നായിരുന്നു ഉണ്ണി മുകുന്ദൻ ആശംസിച്ചത്.
മമ്മൂട്ടിയ്‌ക്ക് നടി മഞ്ജു വാര്യരും ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. ടെെഗറിന് ജന്മദിനാശംസകൾ, മമ്മൂക്കയ്‌ക്ക് ഏറ്റവും മനോഹരമായ ജന്മദിനം ആയിരിക്കട്ടെയിതെന്നും മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചു. പ്രിയപ്പെട്ട ഗുരുനാഥന് പിറന്നാൾ ആശംസകൾ എന്ന് നടൻ ജയസൂര്യയും ഫേസ്ബുക്കിൽ കുറിച്ചു. ഒരു ജീവൻ അനേകായിരം ജീവനുകൾക്ക് മാതൃക എന്നതിന് തെളിവാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. നിവിൻ പോളി, സണ്ണി വെയിൻ, രമേഷ് പിഷാരടി, ആന്റണി പെരുമ്പാവൂർ എന്നിവരും മമ്മൂട്ടിയ്‌ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.
















Comments