ന്യൂജേഴ്സി: പ്രധാനമന്ത്രി നരേന്ദ്രമോദി കഠിനാധ്വാനിയായ ഉത്തരവാദിത്വബോധമുള്ള നല്ല മനുഷ്യനെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി വളരെ ബുദ്ധിമുട്ടേറിയ ജോലികളാണ് ചെയ്യുന്നത്. വളെരക്കാലമായി പരസ്പരം അറിയാം. മോദിയുമായുള്ളത് ഊഷ്മളമായ ബന്ധമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഡൊണാൾഡ് ട്രംപ് തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് മനസു തുറന്നത്.
ഇന്ത്യയ്ക്ക് തന്നേക്കാൾ മികച്ച സുഹൃത്തിനെ ലഭിക്കാനില്ല.പ്രസിഡന്റ് ജോ ബൈഡനെയോ ബരാക് ഒബാമയെയോ പോലെയുള്ളവരേക്കാൾ ഇന്ത്യയുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യൻ സമൂഹത്തിൽ നിന്ന് ലഭിച്ച അകമഴിഞ്ഞ പിന്തുണയെക്കുറിച്ചും ട്രംപ് മനസുതുറന്നു.
വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള സാധ്യതകളും ട്രംപ് വെളിപ്പെടുത്തി. എല്ലാവരും ഞാൻ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു, വോട്ടെടുപ്പിൽ മുന്നിട്ട് നിൽക്കുന്നു. സമീപഭാവിയിൽ ഞാൻ ഒരു തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും അധികാരത്തിലേറുകയാണെങ്കിൽ അമേരിക്കയുടെ ഊർജ്ജ മേഖലയിൽ കാതലായ മാറ്റം കൊണ്ടുവരുമെന്നും ഊർജ്ജ സ്വാതന്ത്ര്യം കൈവരിക്കുമെന്നും ട്രംപ് പറഞ്ഞു.
Comments