മുംബൈ:എംപിയുടെ പേഴ്സണൽ അസിസ്റ്റന്റായി ആൾമാറാട്ടം നടത്തുകയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ സുരക്ഷ ലംഘിക്കുകയും ചെയ്തയാൾ പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഹേമന്ത് പവാറിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി നടന്ന രണ്ടിടത്തും പ്രതിയെ കണ്ടിരുന്നു. അമിത് ഷായുടെ സുരക്ഷാ പട്ടികയിൽ പ്രതിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ വിശദമായ പരിശോധനയിൽ സുരക്ഷാ വീഴ്ച കണ്ടെത്തുകയായിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും വസതികൾക്ക് സമീപത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗമായി വേഷം മാറിയെത്തിയിരുന്നു പ്രതി. ഇയാളുടെ പക്കൽ നിന്നും റിബൺ ടാഗ് കണ്ടെടുത്തു.
Comments