ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംഭിച്ചതായി റിപ്പോർട്ട്. ഇന്നലെ രണ്ടായിരത്തിലധികം പേർക്കാണ് ട്വിറ്റർ സേവനങ്ങളിൽ തടസം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. വെബ്സൈറ്റ് ഡൗൺടൈം ട്രാക്കർ ഡൗൺഡിറ്റക്ടറിലെ ഉപയോക്തൃ റിപ്പോർട്ടുകളും നെറ്റ്വർക്ക് ഷട്ട്ഡൗൺ മോണിറ്ററിംഗ് സേവനമായ നെറ്റ്ബ്ലോക്കുകൾ ഷെയർ ചെയ്ത വിശദാംശങ്ങൾ അനുസരിച്ചാണ് ഈ കണക്ക്.
ഇന്നലെ രാത്രി മുതലാണ് ട്വിറ്റർ സേവനങ്ങളിൽ തടസം അനുഭവപ്പെട്ടത്. എന്നാൽ ഇന്ത്യയിൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ട്വിറ്റർ ലഭ്യമാകുന്നുണ്ടെന്നും സാധാരണയായി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കൂടാതെ ട്വിറ്ററിന്റെ സ്റ്റാറ്റസ് പേജ് സേവനങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ 78 ശതമാനം ഉപയോക്താക്കളും ആപ്പിൽ പ്രശ്നങ്ങൾ നേരിട്ടവരാണെന്ന് പറയുന്നു. 15 ശതമാനം ഉപയോക്താക്കൾക്ക് ട്വിറ്ററിന്റെ വെബ്സൈറ്റിൽ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നു.
Comments