റഫേൽ പറത്തി അച്ഛനും മകനും; ആകാശ സുരക്ഷയിൽ മുന്നിൽ നിന്നും നയിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവിയും മകനും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഫേൽ പറത്തി അച്ഛനും മകനും; ആകാശ സുരക്ഷയിൽ മുന്നിൽ നിന്നും നയിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവിയും മകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 04:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൈനിക സേവനത്തിൽ പുതുചരിത്രം രചിച്ച് വ്യോമസേന. ഇന്ത്യൻ ആകാശകരുത്തായി മാറിയിരിക്കുന്ന റഫേൽ ഇന്നലെ ആകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ ഒരു കുടുംബം രാജ്യത്തിന് തന്നെ അഭിമാനമായി. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയും മകൻ സ്ക്വാഡ്രൻ ലീഡർ മിഹിർ. വി. ചൗധരിയുമാണ്  ഒരു റഫേലിൽ പറക്കൽ നടത്തിയത്. റഫേലുകളുടെ രണ്ടാം സ്ക്വാഡ്രനായ 101 ഫാൽക്കൺ ചാംബ് ആന്റ് അഖ്‌നൂറിന്റെ ഭാഗമാണ് വ്യോമസേനാ മേധാവി വി.ആർ.ചൗധരി.

സിക്കിം-ഭൂട്ടാൻ-ടിബറ്റ് മേഖലകളുടെ സംഗമ സ്ഥാനമായ ഹസീമാരാ വ്യോമതാവളത്തിൽ നിന്നാണ് ചൗധരിയും മകനും മേഘക്കീറുകളെ കീറിമുറിച്ച് റഫേലിൽ ആകാശ നീലിമയിലൂടെ കുതിച്ചത്. ഇവർക്കൊപ്പം മറ്റ് രണ്ട് റഫേലുകൾ കൂടി പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യൻ അതിർത്തികളിലൂടെ നിരീക്ഷണം നടത്തി.

വ്യോമസേനയിൽ മുതിർന്ന വൈമാനികർ യുവാക്കളെ പരിശീലിപ്പിക്കാൻ ഒരുമിച്ച് വിമാനം പറത്തുന്നത് സർവ്വസാധാരണമാണ്. എന്നാൽ മേധാവിയും മകനും ഒരുമിച്ച് ഒരു വിമാനം പറത്താൻ ലഭിച്ചത് ഭാഗ്യവും അഭിമാനവുമായി കരുതുന്നതായി ചൗധരിയും മകൻ മിഹിറും പറഞ്ഞു. ഇന്ത്യയ്‌ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എക്കാലത്തേക്കാളും വർദ്ധിച്ചി രിക്കുന്നു. ആഗോള ശക്തികൾക്കൊപ്പം ലോകസമാധാനത്തിനായി ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളിൽ വ്യോമസേന മുൻപന്തിയിലുമാണ്. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ നിൽക്കേ എല്ലാ യുവവൈമാനികരും ഏറ്റവും മികച്ച സൈനിക ശേഷി കൈവരിക്കാൻ പാകത്തിന് പരിശീലനം നൽകുക എന്നതാണ് വ്യോമസേനയുടെ ലക്ഷ്യമെന്നും ചൗധരി പറഞ്ഞു.

നിലവിൽ ഇന്ത്യൻ വ്യോമതാവളങ്ങളെല്ലാം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാൻ തയ്യാറാണ്. 36 റഫേലുകളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. പ്രതിരോധ വകുപ്പ് 2016ൽ 59,000 കോടിരൂപ മുടക്കിയാണ് ഫ്രാൻസിൽ നിന്ന് റഫേലുകൾ സ്വന്തമാക്കിയത്. അത്യാധുനികമായ റഫേലുകളെ രാജ്യത്തിന്റെ സുപ്രധാന അതിർത്തികളിൽ വിന്യസിച്ചിരിക്കുകയാണെന്നും ചൗധരി ചൂണ്ടിക്കാട്ടി.

ആദ്യ ഘട്ടത്തിൽ ലഭിച്ച 18 വിമാനങ്ങൾ അംബാല വ്യോമതാവളത്തിലും രണ്ടാം ഘട്ടത്തിലെ 18 വിമാനങ്ങൾ ഹസിമാരയിലും വിന്യസിച്ചതായും വ്യോമസേനാ മേധാവി അറിയിച്ചു. കിഴക്കൻ മേഖലയിൽ റഫേലിനൊപ്പം റഷ്യയുടെ സുഖോയ്-30എംകെഐയും അണി നിരത്തിയതോടെ ചൈനയ്‌ക്ക് മേൽ വ്യക്തമായ മേൽകൈയാണ് ഇന്ത്യയ്‌ക്ക് വ്യോമപ്രതിരോധത്തിൽ കൈവരിക്കാനായതെന്നും വ്യോമസേന അറിയിച്ചു.

Tags: IAFRAFEL
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies