ശ്രീകൃഷ്ണ ഭഗവാന് സ്തുതി; 120 കോടിയും കടന്ന് കാർത്തികേയ 2; സന്തോഷം പങ്കുവെച്ച് അനുപം ഖേർ- Karthikeya 2, Anupam Kher
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശ്രീകൃഷ്ണ ഭഗവാന് സ്തുതി; 120 കോടിയും കടന്ന് കാർത്തികേയ 2; സന്തോഷം പങ്കുവെച്ച് അനുപം ഖേർ- Karthikeya 2, Anupam Kher

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 07:18 pm IST
Facebook
Twitter
WhatsAppTelegram

വലിയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് നിഖിൽ സിദ്ധാർഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്‍ത കാർത്തികേയ 2. ചിത്രം ഇതിനോടകം നേടിയത് 120 കോടിയാണ്. ഹിന്ദി പതിപ്പിൽ മാത്രം 30 കോടിയിലധികമാണ് ചിത്രം സ്വന്തമാക്കിയത്. റിലീസ് ചെയ്‍തപ്പോൾ വെറും 53 ഷോകൾ മാത്രമാണ് കാർത്തികേയ 2-ന് ഉണ്ടായിരുന്നുള്ളൂ എങ്കിൽ 30 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിനുള്ളത് 1000-ലധികം ഷോകളാണ്. സിനിമയുടെ വലിയ വിജയത്തിന് നന്ദി അറിയിച്ച് അഭിനേതാക്കളും അണിയറ പ്രവർത്തകരും രം​ഗത്തു വന്നു. ‘ഇതിഹാസ ബ്ലോക്ക്ബസ്റ്റർ! എന്തും സംഭവിക്കാം! ശ്രീകൃഷ്ണ ഭഗവാന് സ്തുതി’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് നടൻ അനുപം ഖേർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.

തെലുങ്കിൽ നിന്നെത്തി ഹിന്ദി മേഖലയിലും പ്രേക്ഷകസ്വീകാര്യത നേടിയ കാർത്തികേയ 2 ഉടനെ മലയാളത്തിലും റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. സെപ്‍തംബർ 23-നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തുക. മിസ്റ്ററി അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രം 2014-ൽ പുറത്തിറങ്ങിയ കാർത്തികേയയുടെ സീക്വൽ ആണ്. ചന്ദു മൊണ്ടെട്ടി തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും രചനയും സംവിധാനവും നിർവ്വഹിച്ചത്. ചെറിയ ബജറ്റിൽ വന്ന് മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എട്ട് വർഷത്തിന് ശേഷം പുറത്തിറക്കുമ്പോൾ തെലുങ്ക് സിനിമാ ലോകത്തിന് പോലും യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നായകൻ നിഖിൽ സിദ്ധാർഥയ്‌ക്ക് പറയത്തക്ക ആരാധകരോ കുടുംബ പ്രേക്ഷകരുടെ പിന്തുണയോ ഇല്ല എന്നത് തന്നെയായിരുന്നു അതിന് കാരണം. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് കാർത്തികേയ 2 വലിയ വിജയം സ്വന്തമാക്കിയത്.

മലയാളി താരം അനുപമ പരമേശ്വരനാണ് കാർത്തികേയ 2-ലെ നായിക. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം അനുപം ഖേറും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. നിഖിൽ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവർ ചേർന്നാണ് കാർത്തികേയ 2 നിർമ്മിച്ചിരിക്കുന്നത്. സിനിമ വരും ആഴ്ചകളിൽ കേരളത്തിൽ കൂടി പ്രദർശനത്തിനെത്തുന്നതോടെ ആ​ഗോള കളക്ഷനിൽ വലിയ കുതിപ്പ് ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു.

 

 

Tags: anupam kher
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies