തെരുവുനായ ശല്യം; കൊറോണയെ നേരിട്ടതുപോലെ നേരിടണമെന്ന് മന്ത്രി എംബി രാജേഷ്; വാക്‌സിനേഷൻ വ്യാപകമാക്കും; പഞ്ചായത്ത് തലത്തിൽ ഷെൽട്ടർ ഹോമുകൾ; തെരുവിൽ കഴിയുന്ന ഇണക്കമുളള നായകളെ വാക്‌സിനേഷന് എത്തിച്ചാൽ 500 രൂപ പ്രതിഫലം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവുനായ ശല്യം; കൊറോണയെ നേരിട്ടതുപോലെ നേരിടണമെന്ന് മന്ത്രി എംബി രാജേഷ്; വാക്‌സിനേഷൻ വ്യാപകമാക്കും; പഞ്ചായത്ത് തലത്തിൽ ഷെൽട്ടർ ഹോമുകൾ; തെരുവിൽ കഴിയുന്ന ഇണക്കമുളള നായകളെ വാക്‌സിനേഷന് എത്തിച്ചാൽ 500 രൂപ പ്രതിഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 06:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന തെരുവുനായ ശല്യം നേരിടാൻ വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചതായി മന്ത്രി എംബി രാജേഷ്. ബ്ലോക്ക് തലത്തിൽ ആരംഭിക്കാനിരുന്ന ഷെൽട്ടർ ഹോമുകൾ പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും അക്രമികളായ നായകളെ കൊല്ലാൻ കോടതിയുടെ അനുമതി തേടുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷനും വ്യാപകമാക്കും.

സ്‌കൂളുകൾക്ക് സമീപ പ്രദേശങ്ങളിൽ വാക്‌സിനേഷൻ ഡ്രൈവിന് ശ്രദ്ധ നൽകും. സ്‌കൂൾ കുട്ടികളിൽ ബോധവൽക്കരണത്തിനുളള പരിപാടികൾ ആരംഭിക്കും. പലപ്പോഴും അങ്ങോട്ടുളള പെരുമാറ്റവും തെരുവുനായകളുടെ അക്രമത്തിന് കാരണമാകുന്ന സാഹചര്യത്തിലാണിതെന്ന് എംബി രാജേഷ് പറഞ്ഞു. നായകളെ തെരുവുകളിൽ നിന്ന് മാറ്റാനാണ് ഷെൽട്ടർ ഹോമുകൾ ഏർപ്പെടുത്തുക. 100 ശതമാനം നായകളെ തെരുവിൽ നിന്ന് ഉടനെ മാറ്റുക പ്രായോഗികമല്ല. അതുകൊണ്ടാണ് വാക്‌സിനേഷനും പ്രാധാന്യം നൽകാൻ ഒരുങ്ങുന്നതെന്നും മന്ത്രി വിശദീകരിച്ചു.

തെരുവിൽ ജീവിക്കുന്ന ആളുകളോട് ഇണങ്ങി കഴിയുന്ന നായകളെ വാക്‌സിനേഷന് കൊണ്ടു വരുന്നവർക്ക് 500 രൂപ നൽകും. വാക്‌സിൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുന്നതും പരിഗണിക്കും. ഗോവയിലും ചണ്ഡിഗഢിലുമൊക്കെ ഈ രീതി വിജയിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടിയതായി മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിൽ ഹോട്ട് സ്‌പോട്ടുകൾ ഐഡന്റിഫൈ ചെയ്ത് വാക്‌സിനേഷന് പ്രത്യേക ശ്രദ്ധ നൽകും. ആവശ്യമായ വാക്‌സിനുകൾ എമർജൻസി പർച്ചേസ് നടത്താൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

എങ്ങനെയാണോ കൊറോണ മഹാമാരിയെ നേരിട്ടത് അതേപോലെ പ്രശ്‌നം നേരിടണം. എംഎൽഎമാരുടെ നേതൃത്വത്തിൽ കൊറോണക്കാലത്ത് രൂപീകരിച്ച സന്നദ്ധസേനയിൽ നിന്ന് താൽപര്യമുളളവർക്കും കുടുംബശ്രീയിൽ നിന്നുളളവർക്കും പരിശീലനം നൽകും. വെറ്റിറിനറി സർവ്വകലാശാലയുടെ പരിശീലനമാണ് ഇവർക്ക് നൽകുക. ഇത് സെപ്തംബർ മാസം തന്നെ ഉറപ്പാക്കും. ഒൻപത് ദിവസമാണ് പരിശീലനം. ഇതിന് ശേഷം ഇവരെ വാക്‌സിനേഷനായി ഇറക്കും.

ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയായിരിക്കും ഷെൽട്ടറുകൾ ആരംഭിക്കുക.
കടിയേറ്റാലും അപകടകരമായ സാഹചര്യത്തിലേക്ക് എത്താതിരിക്കാനാണ് വാക്‌സിനേഷൻ വിപുലമാക്കുന്നത്. ബ്ലാക്ക് പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്‌ക്ക് വാക്‌സിനേഷനായി പ്രത്യേകം വാഹനം ഏർപ്പെടുത്താൻ അനുമതി നൽകും.

വാക്‌സിൻ നൽകിയ നായകളെ ഐഡന്റിഫൈ ചെയ്യാനുളള സംവിധാനം ഏർപ്പെടുത്തും. മൈക്രോ ചിപ്പോ സ്േ്രപ പെയിന്റിങ്ങോ ഇതിനായി ഉപയോഗിക്കും.

Tags: വാക്‌സിൻmb rajesh
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies