ശാസ്താംകോട്ടയിൽ ചത്ത നായക്ക് പേവിഷബാധ; നായ രണ്ട് സ്ത്രീകളെയും വളർത്ത് മൃഗങ്ങളെയും കടിച്ചിരുന്നു- Street dog dies of Rabies

Published by
Janam Web Desk

കൊല്ലം: ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ നായ രണ്ട് സ്ത്രീകളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് തെരുവ് നായകളുടെ കടിയേറ്റിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 24 മണിക്കൂറിനിടെ 28 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. കണ്ണൂരിൽ തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. കോട്ടയത്ത് നായയുടെ ആക്രമണത്തിൽ സ്‌കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിക്കും സ്‌കൂട്ടർ മറിഞ്ഞ് അഭിഭാഷകനും പരിക്കേറ്റു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചിരുന്നു.

പേവിഷ വാക്സിൻ സ്വീകരിച്ച ശേഷവും സംസ്ഥാനത്ത് രോഗബാധയേറ്റ് മരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വാക്‌സിന്റെ ഗുണ നിലവാരം സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറലിനോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തും.

Share
Leave a Comment