റാവൽപ്പിണ്ടി: അഫ്ഗാൻ- പാകിസ്താൻ അതിർത്തിയിൽ പാക് സൈനികരും താലിബാൻ ഭീകരരും തമ്മിൽ സംഘർഷം. ഇരു കൂട്ടരും തമ്മിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ഖാർലാചി മേഖലയിലെ ഖുറം ജില്ലയിലായിരുന്നു സംഭവം.
കാരക് സ്വദേശിയായ നായിക് മുഹമ്മദ് റഹ്മാൻ. ഖൈബർ സ്വദേശിയായ നായിക് മവീസ് ഖാൻ, ദർഗായ് സ്വദേശി ശിപായി ഇർഫാനുള്ള എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്താൻ സ്ഥിരീകരിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി പാക് സർക്കാർ അറിയിച്ചു. അഫ്ഗാൻ മണ്ണ് ഭീകരവാദത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും പാകിസ്താൻ പറഞ്ഞു.
താലിബാൻ ഭീകരരാണ് ആദ്യം വെടിവെച്ചതെന്ന് പാകിസ്താൻ ആരോപിച്ചു. നിവൃത്തിയില്ലാതെ പാക് സൈന്യം തിരിച്ചടിക്കുകയായിരുന്നു. താലിബാൻ ഭീകരർക്കും വെടിവെപ്പിൽ പരിക്കേറ്റതായും എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പാകിസ്താൻ സൈന്യം തയ്യാറായില്ലെന്നും പാക് മാദ്ധ്യം റിപ്പോർട്ട് ചെയ്തു.
Comments