കണ്ണൂർ : സംസ്ഥാനത്ത് തെരുവ് നായ ശല്യം വർദ്ധിക്കുന്നതിനെതിരെ കണ്ണൂരിൽ വേറിട്ട പ്രതിഷേധം. കളക്ടേറ്റിന് മുന്നിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിച്ചാണ് പ്രതിഷേധം.
സുരേന്ദ്രൻ കുക്കാനത്തിൽ എന്നയാളാണ് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. ഫുട്പാത്തിലെ മരത്തിൽ കയറി സുരേന്ദ്രൻ സ്വയം ബന്ധിതനാവുകയായിരുന്നു. തെരുവ് നായകളെ നിയന്ത്രിക്കുക, സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
കണ്ണൂരിൽ 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ 370 പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. പേവിഷബാധയേറ്റ പശുവിനെ ദയാവധം ചെയ്യുകയുമുണ്ടായി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി അരവിന്ദാക്ഷന്റെ പശുവിനെയാണ് പേവിഷബാധയേറ്റതിനെ തുടർന്ന് കൊന്നത്.
Comments