പ്രേമോദാരനായ് അണയൂ നാഥാ... കമലദളത്തിലെ ഹിറ്റ് ഗാനം വിവാഹവേദിയിൽ മൃദംഗത്തിൽ അവതരിപ്പിച്ച് നവവരൻ; അനുഗ്രഹവുമായി ഗാനരചയിതാവായ കൈതപ്രവും
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രേമോദാരനായ് അണയൂ നാഥാ… കമലദളത്തിലെ ഹിറ്റ് ഗാനം വിവാഹവേദിയിൽ മൃദംഗത്തിൽ അവതരിപ്പിച്ച് നവവരൻ; അനുഗ്രഹവുമായി ഗാനരചയിതാവായ കൈതപ്രവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 03:28 pm IST
Facebook
Twitter
WhatsAppTelegram

കറ്റാനം; മലയാളികൾ ഏറെ നെഞ്ചേറ്റിയ ഗാനമാണ് കമലദളം എന്ന ചിത്രത്തിലെ പ്രേമോദാരനായ് അണയൂ നാഥാ എന്ന ഗാനം. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് രവീന്ദ്ര സംഗീതത്തിൽ യേശുദാസും ചിത്രയും തകർത്ത് പാടിയ ഗാനം. ഒരു വിവാഹവേദിയിൽ അരങ്ങേറിയ ഈ ഗാനത്തിന്റെ ഫ്യൂഷൻ വേർഷനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്.

മൃദംഗവാദകൻ കൂടിയായ കറ്റാനം പളളിക്കൽ ശ്രീഹരിയുടെ വിവാഹവേദിയാണ് അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷിയായത്. ഗാനരചയിതാവായ കൈതപ്രം ഉൾപ്പെടെ വിവാഹത്തിനെത്തിയ അതിഥികൾക്ക് മുൻപിലാണ് നവവരനായ ശ്രീഹരി ഗാനത്തിന് മൃദംഗത്തിൽ താളമിട്ടത്. വധൂവരൻമാരെ അനുഗ്രഹിക്കാനായി കൈതപ്രം വേദിയിലേക്ക് വരുന്നതിനിടെയാണ് ഈ ഗാനം വേദിയിൽ പാടിയതെന്നതും ആകസ്മികമായി.

സെപ്തംബർ ഒന്നിനായിരുന്നു ശ്രീഹരിയുടെയും അഞ്ജനയുടെയും വിവാഹം. വിവാഹവേദിയിലെ ഫ്യൂഷൻ പ്രകടനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ‘ഈ ഗാനം രചിച്ച പദ്മശ്രീ കൈതപ്രം തിരുമേനിയുടെ സാന്നിധ്യത്തിൽ ഞാൻ അഞ്ജനയ്‌ക്ക് നൽകിയ ആദ്യ മ്യൂസിക്കൽ ഗിഫ്റ്റ്’എന്ന കുറിപ്പോടെയായിരുന്നു ശ്രീഹരി വീഡിയോ പങ്കുവെച്ചത്. ശ്രീഹരിയുടെ ഫേസ്ബുക്ക് പേജിൽ തന്നെ വീഡിയോ ഇതുവരെ അഞ്ച് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം

അടൂർ ശിവജി വയലിനിലും രാജേഷ് വയക്കൽ പുല്ലാങ്കുഴലിലും ജയലാൽ തബലയിലും അഖിൽ കീബോർഡിലും ശ്രീഹരിക്കൊപ്പം ചേർന്നു. നേരത്തെ കൈതപ്രത്തിന്റെ കച്ചേരികൾക്ക് ശ്രീഹരി മൃദംഗം വായിച്ചിട്ടുണ്ട്. വേദിയിലെത്തിയ കൈതപ്രം പാട്ടിനൊപ്പം ആസ്വദിച്ച് താളം പിടിക്കുന്നതും വീഡിയോയിൽ കാണാം. വധൂവരൻമാരെ അനുഗ്രഹിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ആറാം വയസ്സ് മുതൽ ശ്രീഹരി മൃദംഗം പഠിക്കുന്നുണ്ട്. ഇതിന് പുറമേ ആദ്ധ്യാത്മിക പ്രഭാഷകൻ കൂടിയാണ്. ടാറ്റാ എഐജിയുടെ ഹൈദരാബാദ് ഓഫീസിലെ കൊമേഴ്‌സ്യൽ ക്ലെയിം സെക്ഷനിലാണ് എംബിഎ ബിരുദധാരിയായ ശ്രീഹരി ജോലി ചെയ്യുന്നത്. ഭാര്യ അഞ്ജന ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. നൃത്തവും അഭ്യസിക്കുന്നുണ്ട്.

Share
Tweet
SendShare

More News from this section

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

Latest News

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies