മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘ മോദി@20 : ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം മാനേജ്മെന്റ് പാഠപുസ്തകമായി ഉപയോഗിക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ പോലെ സങ്കീർണ്ണമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യത്ത് ആധുനിക ഭരണം എങ്ങനെ സംഭവ്യമാക്കാമെന്നും രാജ്യത്തോട് പ്രതിബദ്ധതയുള്ള നേതാക്കൾ എങ്ങനെയത് പ്രാവർത്തികമാക്കുന്നുവെന്നുമാണ് പുസ്തകത്തിൽ പരാമർശിച്ചിട്ടുളളത്. ബിജെപിയുടെ മുംബൈ ഘടകം സംഘടിപ്പിച്ച ‘ മോദി@20’ എന്ന പുസ്തകത്തെക്കുറിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ പദ്ധതികളും അവസാനത്തെ വ്യക്തിയിൽ വരെയെത്തുന്നു എന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി, സാങ്കേതികവിദ്യകൾ നന്നായി മനസ്സിലാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനാലാണ് ജനങ്ങളിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തുന്നത് എന്നും നിർമല സീതാരാമൻ പറഞ്ഞു.
നരേന്ദ്ര മോദിയെക്കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ പുസ്തകമാണിത്. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതൽ 2014 ൽ പ്രധാനമന്ത്രിയാകുന്നത് വരെയും അതിന് ശേഷവും നടന്ന സംഭവവികാസങ്ങളും അതിലുണ്ട്. രൂപാ പബ്ലിക്കേഷൻസ് ഇന്ത്യ പ്രസിദ്ധീകരിച്ച ഈ പുസ്തകം നന്ദൻ നിലേകനി, സുധാ മൂർത്തി, സദ്ഗുരു, പി വി സിന്ധു, അമീഷ് ത്രിപാഠി തുടങ്ങിയ പ്രമുഖരായ വ്യക്തിത്വങ്ങളാണ് എഴുതിയത്.
Comments