തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജന്മദിനാശംസകളുമായി പ്രമുഖതാരങ്ങൾ. മോഹൻലാലും ഉണ്ണിമുകുന്ദനും പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്‌നേഹവും.അങ്ങേയ്‌ക്ക് ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെയെന്നായിരുന്നു മോഹൻലാൽ ആശംസയർപ്പിച്ചത്. പ്രിയപ്പെട്ട നേതാവിന് ഉണ്ണിമുകുന്ദനും ആശംസ നേർന്നു.
അതേസമസം പതിവുപോലെ ഈ ദിവസവും കർമ്മനിരതനായി സേവനത്തിൽ മുഴുകനാണ് പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും തീരുമാനം. പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി സേവാ ദിവസമായി ആചരിക്കും. ഇന്ന് മുതൽ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്.
എല്ലാ ജില്ലകളിലും ബിജെപി പ്രവർത്തകർ രക്തദാന ക്യാംപുകൾ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളുമുണ്ടാകും. ദിവ്യാംഗർക്ക് ഉപകരണങ്ങൾ നൽകും. കൊറോണ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും.
Comments