ഒരുമാസത്തിൽ എത്ര കിലോ കുറയ്ക്കാം?; ഡയറ്റിങ്ങും വ്യായാമവും അശാസ്ത്രീയമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒരുമാസത്തിൽ എത്ര കിലോ കുറയ്‌ക്കാം?; ഡയറ്റിങ്ങും വ്യായാമവും അശാസ്ത്രീയമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 09:05 pm IST
FacebookTwitterWhatsAppTelegram

തടി കുറയ്‌ക്കാനുള്ള ഓട്ടത്തിലാണിന്ന് മിക്ക മലയാളികളും. വയറൊന്ന് ചാടിയാൽ, തടി അൽപ്പമൊന്നു കൂടിയാൽ പിന്നെ ആധിയാണ് എല്ലാവർക്കും. പിന്നീടങ്ങോട്ട് പട്ടിണി കിടപ്പും വ്യായാമവുമാണ്. എന്നാലോ തടി കുറയുകയുമില്ല, ക്ഷണിക്കപ്പെടാത്ത അതിഥിയായി രോഗവുമെത്തും.

ഇത്തരത്തിൽ അശാസ്ത്രീയമായ രീതിയിൽ തടി കുറയ്‌ക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തടി കുറയ്‌ക്കുന്നതിന് ആദ്യം വേണ്ടത് ക്ഷമയും ദൃഢനിശ്ചയവുമാണ്. മുന്നൊരുക്കങ്ങൾ ഇല്ലാതെ ഭാരം കുറയ്‌ക്കുക പ്രയാസമേറിയ കാര്യമാണ്.

അമിതഭാരം കുറയ്‌ക്കാൻ രണ്ടു കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഒന്ന് ആഹാരനിയന്ത്രണം, മറ്റൊന്ന് വ്യായാമം. കൃത്യമായ വൈദ്യപരിശോധനയ്‌ക്ക് ശേഷം മാത്രമേ ഇത് തുടങ്ങവൂയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ബി.പി, കൊളസ്‌ട്രോൾ, തൈറോയ്ഡ് അളവുകൾ എന്നിവ പരിശോധിച്ചതിന് ശേഷം ഡയറ്റും വ്യായാമവും ആരംഭിക്കാം. വിഷാദം, ഉറക്കക്കുറവ്, തൈറോയ്ഡ് നിലയിലെ അപാകങ്ങൾ എന്നീ പ്രശ്‌നങ്ങൾ ഉള്ളവരിൽ അമിതവണ്ണം കാണാറുണ്ട്. ഇക്കൂട്ടർ അതിനുള്ള ചികിത്സ തേടണം.പിന്നീട് വേണം തടി കുറയ്‌ക്കാൻ ശ്രമിക്കാൻ.

ഭാരം കുറയ്‌ക്കാൻ പലതരം ഡയറ്റുകളുണ്ട്. കൃത്യമായ ധാരണയില്ലാതെ ഇവയൊക്കെ പരീക്ഷിച്ചാൽ തടി കേടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാസങ്ങളോ വർഷങ്ങളോ എടുത്താണ് ശരീരഭാരം കൂടുന്നത്. ഇങ്ങനെയുള്ള ഭാരം ദിവസങ്ങൾ കൊണ്ട് കുറയ്‌ക്കാൻ കഴിയില്ല. അത്തരത്തിൽ കുറയ്‌ക്കുന്നത് അശാസ്ത്രീയമാണ്. ഡയറ്റിങ് എന്നാൽ ആഹാരം കഴിക്കാതിരിക്കലല്ല. ആവശ്യമായ പോഷകങ്ങൾ കൃത്യഅളവിൽ കഴിക്കലാണ്.

ഉയരം, പ്രായം, ഭാരം, ജോലിസ്വഭാവം എന്നിവ കണക്കിലെടുത്ത് വേണം ഡയറ്റിങ്ങ് ആരംഭിക്കാൻ. ഡയറ്റ് പ്ലാനുകൾ സ്വയം തയ്യാറാക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഡയറ്റീഷ്യനെ സമീപിക്കുന്നതാകും ഉചിതം. ഡയറ്റ് പ്ലാനിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഡയറ്റിങ്ങ് ആരംഭിച്ചതിന് ശേഷം കഠിനമായ തലവേദന, ക്ഷീണം, തുടങ്ങിയ പ്രശ്‌നങ്ങൾ കണ്ടാൽ ചികിത്സ തേടണം.

അമിതമായി വ്യായാമം ചെയ്താൽ അമിതഭാരം കുറയുകയില്ല. ഓരോരുത്തർക്കും അനുയോജ്യമായ വ്യായാമരീതികളുണ്ട്. ട്രെയിനറുടെ സഹായത്തോടെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. ഓട്ടം, സൈക്ലിങ്, നീന്തൽ തുടങ്ങിയ എയ്‌റോബിക് വ്യായാമങ്ങളാണ് ഭാരം എളുപ്പത്തിൽ കുറയ്‌ക്കുക. ഇവ ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

നോൺവെജ് പൂർണമായി ഒഴിവാക്കി തടി കുറയ്‌ക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ നോൺവെജും അമിതഭാരവുമായി കാര്യമായ ബന്ധമില്ലെന്നതാണ് വസ്തുത. കൊഴുപ്പ് കുറയ്‌ക്കാൻ അന്നജം അടങ്ങിയ ആഹാരമാണ് നിയന്ത്രിക്കേണ്ടത്. ഒരു മാസം പരമാവധി നാല് മുതൽ അഞ്ച് കിലോഗ്രം ഭാരമേ കുറയ്‌ക്കാവൂ. കുറഞ്ഞ സമയത്തിൽ കൂടുതൽ ഭാരം കുറയ്‌ക്കുന്നത് അശാസ്ത്രീയമാണ്.

ഭക്ഷണക്രമീകരണവും വ്യായാമവും ചെയ്തിട്ടും ഭാരം കുറഞ്ഞില്ലെങ്കിൽ നിരാശരാകേണ്ട. ചിട്ടകളൊന്നും തെറ്റിക്കുകയും വേണ്ട. കാരണം ശരീരഭാരം കുറയുന്നത് സാവധാനത്തിൽ നടക്കുന്ന പ്രക്രിയയാണ്. തടി കുറയ്‌ക്കാൻ വിദേശ മാതൃകകൾ സ്വീകരിക്കുന്നതും അപകടകരമാണ്. ശാരീരിക അവസ്ഥകൾ വ്യത്യസ്തമായതിനാൽ വിദേശമാതൃകളെ കൂട്ടുപിടിക്കാതിരിക്കുക.

Tags: dietexercise
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies