കൊല്ലം: ഭാരത് ജോഡോ യാത്രയ്‌ക്കിടെ കേരളീയപലഹാരങ്ങളുടെ രുചിയിൽ മതിമറന്ന് രാഹുൽ ഗാന്ധി. ഓച്ചിറയിലെത്തിയ രാഹുൽ ഗാന്ധി സുരക്ഷാ ജീവനക്കാർ കെട്ടിയ വടവും കടന്ന് അൻസർ ബലബാർ എന്നയാളുടെ ചായപീടികയിലേക്കാണ് പോയത്.
കടയിലെത്തിയ ഉടനെ ചായയ്‌ക്ക് ഓർഡർ ചെയ്ത രാഹുൽ അലമാരയിൽ ഇരിയ്‌ക്കുന്ന വെട്ടുകേക്കിലേക്ക് നോട്ടം പായിച്ചു. പിന്നീട് വെട്ടുകേക്കും ഓംലൈറ്റും പൊറോട്ടയും കഴിച്ചാണ് രാഹുൽ ഗാന്ധി ചായക്കടയിൽ നിന്ന് മടങ്ങിയത്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ അരമണിക്കൂറോളം ചായക്കടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. രാഹുൽ ഭക്ഷണം കഴിച്ച പാത്രം ഇനി മുതൽ നിധിപോലെ ഷോക്കേസിൽ സൂക്ഷിക്കുമെന്ന കടയുടമ അൻസർ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധി തന്നെ പാർട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയിരിക്കുകയാണ് രാജസ്ഥാൻ കോൺഗ്രസ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിർദ്ദേശപ്രകാരമാണ് ജയ്പൂരിൽ ചേർന്ന യോഗത്തിൽ പാർട്ടി പ്രമേയം പാസ്സാക്കിയത്.
Comments