ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞിയുടെ ഭൗതിക ശരീരം ഒരു നോക്കുകാണാനുള്ള വെപ്രാളം രണ്ടുപേരെ എത്തിച്ചത് ജയിലിൽ. നാളെ നടക്കാനിരിക്കുന്ന സംസ്‌കാര ചടങ്ങിന് മുമ്പായി രാജ്ഞിയെ കാണാനുള്ള വലിയ ക്യൂവാണ് രാവും പകലുമുള്ളത്.
ഇരുപത്തെട്ടുകാരനായ മുഹമ്മദ് ഖാനും 19 കാരനായ അദിയോ അദേഷുമാണ് പൊതുനിയമ ലംഘനത്തിന്റെ പേരിൽ തടവിലായത്. വിക്ടോറിയ ടവർ ഗാർഡനിലെ വെസ്റ്റ് മിനിസ്റ്റർ ഹാളിലാണ് പൊതുദർശനം നടക്കുന്നത്. മുഹമ്മദ് ഖാൻ വരി തെറ്റിച്ചതിനും അദിയോ വരിയിൽ നിൽക്കേ വിവസ്ത്രനായി ജനങ്ങൾക്കി ടയിലൂടെ ഓടിയതിനുമാണ് പിടികൂടപ്പെട്ടത്. കിഴക്കൻ ലണ്ടനിൽ താമസിക്കുന്ന വ്യക്തിയാണ് മുഹമ്മദ് ഖാൻ.
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിനായി ലോകനേതാക്കളെല്ലാം ബ്രിട്ടനിൽ എത്തിയ സാഹചര്യത്തിൽ എല്ലായിടത്തും അതീവ സുരക്ഷയാണ് ഏർപ്പെടുത്തി യിരിക്കുന്നത്.
Comments