ലക്‌നൗ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ ഹർജി ലക്‌നൗ കോടതിയാണ് പരിഗണിക്കുക. യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പന് ഇതുവരെ ജയിൽ മോചിതനാകാനായിട്ടില്ല. ഈ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ.
യുപി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ 9 നാണ് കാപ്പന് ജാമ്യം ലഭിച്ചത്. എന്നാൽ ആൾജാമ്യത്തിന് നിൽക്കാൻ യുപി സ്വദേശികൾ തയ്യാറായിട്ടില്ലെന്നാണ് കാപ്പന്റെ അഭിഭാഷകൻ പറയുന്നത്. ജാമ്യവ്യവസ്ഥ പ്രകാരം കാപ്പന് പുറത്തിറങ്ങണമെങ്കിൽ യു.പിക്കാരായ രണ്ട് പേരെങ്കിലും ആൾ ജാമ്യം നിൽക്കണം.
Comments