ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങ് ശവസംസ്‌കാരചടങ്ങിന് പിന്നാലെ തങ്ങളുടെ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യ വജ്രം തിരിച്ചുതരാൻ ബ്രിട്ടനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. ലോകത്തെ ഏറ്റവും വലിയ വജ്രമായ കളളിനൻ ഡയമണ്ട് എന്ന വിളിപ്പേരുള്ള ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക തിരിച്ച് തരാനാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളിനൻ ഡയമണ്ട് ഉടന് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരികെ നൽകണം.ദക്ഷിണാഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ധാതുക്കൾ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ചിലവിൽ ബ്രിട്ടന് പ്രയോജനപ്പെടുത്തുന്നത് തുടരുന്നുവെന്ന് ദക്ഷിണാഫ്രിക്കൻ സാമൂഹ്യപ്രവർത്തക തൻഡുക്‌സോലോ പറഞ്ഞു.
ബ്രിട്ടൻ ചെയ്ത എല്ലാ ദ്രോഹങ്ങൾക്കും നഷ്ടപരിഹാരം, ‘ബ്രിട്ടൻ മോഷ്ടിച്ച എല്ലാ സ്വർണ്ണവും വജ്രങ്ങളും തിരികെ നൽകണമെന്ന് ദക്ഷിണാഫ്രിക്കൻ പാർലമെന്റ് അംഗമായ വിയോൾവെത്തു സുംഗുല ആവശ്യപ്പെട്ടു. രാജ്യത്ത് നിന്ന് മോഷ്ടിച്ച് കൊണ്ടുപോയ വസ്തുക്കൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് മാസ് പെറ്റീഷൻ നൽകാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്കൻ ജനത.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറയിയിലെ ഖനിയിൽ നടത്തിയ പതിവ് പരിശോധനയ്‌ക്കിടെ 1905 ജനുവരി 26ന് ഫ്രെഡറിക് വെൽസിനാണ് വജ്രം കണ്ടെത്തിയത്. ഏകദേശം 530 കാരറ്റ് ആണ് വജ്രത്തിന്റെ ഭാരം. ഏകദേശം 400 ദശലക്ഷം യുഎസ് ഡോളറാണ് വജ്രത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. 9 വജ്രങ്ങൾ കള്ളിനനിൽ നിന്നും അടർത്തിയെടുക്കുകയും ഇതിൽ ഏറ്റവും വലുപ്പമുള്ള കഷണത്തിന് ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്ന് പേരിടുകയുമായിരുന്നു.
106 ഗ്രാമുള്ള വജ്രം ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ടാണ്. ബ്രിട്ടിഷ് രാജവംശത്തിന്റെ അംശവടിയിലാണ് ഈ രത്‌നം ഇന്നുള്ളത്. രണ്ടാമത്തെ വലിയ കഷണത്തിന് 63. 5 ഗ്രാം തൂക്കമുണ്ട്. സെക്കൻഡ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന ഇത് ബ്രിട്ടിഷ് കിരീടത്തിന് അലങ്കരാരമാക്കിയിരിക്കുകയാണ്. ബാക്കിയുള്ള 7 കഷണങ്ങൾ അന്തരിച്ച എലിസബത്ത് റാണിയുടെ കൈവശം സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Comments