കാക്കനാട് : ഭാര്യ ഉണ്ടായിരിക്കെ രണ്ടാമത് വിവാഹം കഴിച്ച സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്‌പെഷ്യൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്ക് എം.പി.പദ്മകുമാറിനെയാണ് കളക്ടർ സസ്‌പെന്റ് ചെയ്തത്. രണ്ടാം ഭാര്യയും തൃപ്പൂണിത്തുറ ലാൻഡ് ട്രിബ്യൂണൽ സ്‌പെഷ്യൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്കുമായ ടി.സ്മിതയെയും സസ്‌പെന്റ് ചെയ്തു.
പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിലാണ് സസ്‌പെൻഷൻ. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.
പദ്മകുമാർ നേരത്തെ വിവാഹം കഴിച്ചയാളാണ്. എന്നാൽ ആദ്യ ഭാര്യ ഉണ്ടായിരിക്കെ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് ആദ്യ ഭാര്യ പരാതിയുമായി കളക്ടറെ സമീപിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കളക്ടർ നടപടിയെടുത്തത്.
ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് പദ്മകുമാറിനെതിരെയുളള കുറ്റം. ഭാര്യയുള്ള ആളെ വിവാഹം ചെയ്‌തെന്ന കുറ്റം സ്മിതയ്‌ക്കെതിരെയും ചുമത്തിയിട്ടുണ്ട്.
Comments