കൊച്ചി: പ്രമുഖ യൂട്യൂബ് ചാനലിന്റെ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തു.
കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നൽകിയ പരാതി. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു.
അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതെന്നും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും യുവതി ആരോപിച്ചു.സംഭവത്തിൽ ഇടപ്പെട്ട പ്രൊഡ്യൂസറോട് നടൻ അക്രമാസക്തനായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി.ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരുന്നു.അഭിലാഷ് എസ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത് 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്.
Comments