കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി യുവനടൻ ശ്രീനാഥ് ഭാസി.തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.
ചട്ടമ്പി സിനിമയുടെ പ്രദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് അവതാരകയോട് മോശമായി സംസാരിച്ചത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന അവതാരകയുടെ പരാതിയിൽ മരട് പോലീസ്് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു.
മാദ്ധ്യമ പ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ചു. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്ഐആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരെ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകൾ പ്രകാരമാണ് കേസ്.
Comments