കാഴ്ചയില്ലാത്ത ശ്രീലങ്കൻ ആരാധകന് പാട്ടു പാടി നൽകി എസ്പിബി; തനിക്ക് പ്രിയപ്പെട്ട ശബ്ദം കേട്ടതോടെ ആരാധകന്റെ ആകാംക്ഷ; അനശ്വര ​ഗായകന്റെ ഓർമ്മകൾ തുളുമ്പുന്ന വീഡിയോ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാഴ്ചയില്ലാത്ത ശ്രീലങ്കൻ ആരാധകന് പാട്ടു പാടി നൽകി എസ്പിബി; തനിക്ക് പ്രിയപ്പെട്ട ശബ്ദം കേട്ടതോടെ ആരാധകന്റെ ആകാംക്ഷ; അനശ്വര ​ഗായകന്റെ ഓർമ്മകൾ തുളുമ്പുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 07:07 pm IST
Facebook
Twitter
WhatsAppTelegram

എസ്പിബി എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന എസ്.പി.ബാലസുബ്രഹ്മണ്യം എന്ന അനശ്വര ഗായകൻ ഓർമ്മയായിട്ട് രണ്ട് വർഷം തികഞ്ഞു. സംഗീത പ്രേമികൾക്ക് എസ്പിബിയുടെ വേർപാട് ഇന്നും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ബാക്കിവെച്ച് മടങ്ങിയ പാട്ടുകളിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുകയാണ്. പ്രിയപ്പെട്ട ഗായകന്റെ വേർപ്പാട് അനുസ്മരിക്കുകയാണ് ലോകമൊട്ടാകെയുള്ള എസ്പിബി ആരാധകർ. മധുര ശബ്ദത്തിൽ ഒഴുകിയെത്തിയ ഗാനങ്ങളിലൂടെ മാത്രമല്ല ജനങ്ങളുടെ മനസ്സ് എസ്പിബി കീഴ്‌പ്പെടുത്തിയത്. നേട്ടങ്ങളുടെ കൊടുമുടിൽ നിൽക്കുമ്പോഴും അദ്ദേഹം തലക്കനം കാണിച്ചിട്ടില്ല. സ്നേഹത്തിന്റെയും സൗമ്യതയുടെയും കാരുണ്യത്തിന്റെയും രൂപമായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം.

എസ്പിബി ലോകത്തോട് വിട ചൊല്ലിയിട്ട് രണ്ട് വർഷം തികയുമ്പോൾ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ​ഗായകന്റെ ഓർമ്മകൾ പങ്കുവെയ്‌ക്കുകയാണ്. അത്തരത്തിൽ ഹൃദയം പിടിച്ചുലയ്‌ക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എസ്പിബി എന്ന മനുഷ്യന്റെ കാരുണ്യവും കരുതലും വെളിപ്പെടുത്തുന്ന വീഡിയോയാണ് ആരാധകരെയും സം​ഗീത പ്രേമികളെയും കണ്ണീരണിയിക്കുന്നത്.

A Sri Lankan professor who lost his eye sight had once commented on a radio chat"Had there not been songs of S P Balasubramaniam, I would not have been alive now". SP heard of this and next time he was in SL,he paid a surprise visit to the professor.
What a great Human being pic.twitter.com/NALYSGuIyZ

— D Prasanth Nair (@DPrasanthNair) September 25, 2022

കാഴ്ചയില്ലാത്ത ഒരു ശ്രീലങ്കൻ പ്രൊഫസർ ഒരിക്കൽ ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞു, ‘എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കില്ല’ എന്ന്. ആ വാക്കുകൾ കേട്ട എസ്പിബി എന്ന മനുഷ്യൻ ശ്രീലങ്കയിൽ പോയി തന്റെ ആ ആരാധകനെ നേരിട്ട് കണ്ട് ചേർത്തു പിടിച്ചു. ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കാഴ്ച ഇല്ലാത്ത പ്രൊഫസറിന്റെ അടുത്ത് നിന്ന് അദ്ദേഹം ​ഗാനം ആലപിക്കുന്നു. തനിക്ക് പ്രിയപ്പെട്ട ശബ്ദം കേട്ട പ്രൊഫസർ ആകാംക്ഷയോടെ എണീറ്റപ്പോൾ ഞാൻ താങ്കളുടെ എസ്.പി.ബി ആണെന്നായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മറുപടി. ഇതോടെ സന്തോഷത്താൽ മതി മറക്കുകയാണ് പ്രൊഫസർ.

Tags: Viral Video
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies