എസ്പിബി എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന എസ്.പി.ബാലസുബ്രഹ്മണ്യം എന്ന അനശ്വര ഗായകൻ ഓർമ്മയായിട്ട് രണ്ട് വർഷം തികഞ്ഞു. സംഗീത പ്രേമികൾക്ക് എസ്പിബിയുടെ വേർപാട് ഇന്നും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ബാക്കിവെച്ച് മടങ്ങിയ പാട്ടുകളിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുകയാണ്. പ്രിയപ്പെട്ട ഗായകന്റെ വേർപ്പാട് അനുസ്മരിക്കുകയാണ് ലോകമൊട്ടാകെയുള്ള എസ്പിബി ആരാധകർ. മധുര ശബ്ദത്തിൽ ഒഴുകിയെത്തിയ ഗാനങ്ങളിലൂടെ മാത്രമല്ല ജനങ്ങളുടെ മനസ്സ് എസ്പിബി കീഴ്‌പ്പെടുത്തിയത്. നേട്ടങ്ങളുടെ കൊടുമുടിൽ നിൽക്കുമ്പോഴും അദ്ദേഹം തലക്കനം കാണിച്ചിട്ടില്ല. സ്നേഹത്തിന്റെയും സൗമ്യതയുടെയും കാരുണ്യത്തിന്റെയും രൂപമായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം.
എസ്പിബി ലോകത്തോട് വിട ചൊല്ലിയിട്ട് രണ്ട് വർഷം തികയുമ്പോൾ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ഗായകന്റെ ഓർമ്മകൾ പങ്കുവെയ്‌ക്കുകയാണ്. അത്തരത്തിൽ ഹൃദയം പിടിച്ചുലയ്‌ക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എസ്പിബി എന്ന മനുഷ്യന്റെ കാരുണ്യവും കരുതലും വെളിപ്പെടുത്തുന്ന വീഡിയോയാണ് ആരാധകരെയും സംഗീത പ്രേമികളെയും കണ്ണീരണിയിക്കുന്നത്.
A Sri Lankan professor who lost his eye sight had once commented on a radio chat"Had there not been songs of S P Balasubramaniam, I would not have been alive now". SP heard of this and next time he was in SL,he paid a surprise visit to the professor.
What a great Human being pic.twitter.com/NALYSGuIyZ— D Prasanth Nair (@DPrasanthNair) September 25, 2022
കാഴ്ചയില്ലാത്ത ഒരു ശ്രീലങ്കൻ പ്രൊഫസർ ഒരിക്കൽ ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞു, ‘എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കില്ല’ എന്ന്. ആ വാക്കുകൾ കേട്ട എസ്പിബി എന്ന മനുഷ്യൻ ശ്രീലങ്കയിൽ പോയി തന്റെ ആ ആരാധകനെ നേരിട്ട് കണ്ട് ചേർത്തു പിടിച്ചു. ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കാഴ്ച ഇല്ലാത്ത പ്രൊഫസറിന്റെ അടുത്ത് നിന്ന് അദ്ദേഹം ഗാനം ആലപിക്കുന്നു. തനിക്ക് പ്രിയപ്പെട്ട ശബ്ദം കേട്ട പ്രൊഫസർ ആകാംക്ഷയോടെ എണീറ്റപ്പോൾ ഞാൻ താങ്കളുടെ എസ്.പി.ബി ആണെന്നായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മറുപടി. ഇതോടെ സന്തോഷത്താൽ മതി മറക്കുകയാണ് പ്രൊഫസർ.















