ലണ്ടൻ: ലണ്ടനിൽ സന്ദർശനത്തിനെത്തിയ പാകിസ്താൻ വിവരസാങ്കേതിക വകുപ്പ് മന്ത്രി മറിയം ഔറംഗസേബിനെതിരെ പ്രതിഷേധം. കോഫി ഷോപ്പിൽ വെച്ച് പാക് സ്വദേശികൾ തന്നെയാണ് മറിയമിനെതിരെ പ്രതിഷേധിച്ചത്. രാജ്യം പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ മന്ത്രി ഉല്ലാസയാത്ര നടത്തുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
‘കള്ളി.. കള്ളി‘ എന്ന് വിളിച്ചാണ് പ്രതിഷേധക്കാർ മറിയമിന് നേരെ പാഞ്ഞടുത്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രളയ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചാണ് മന്ത്രിമാർ ഉല്ലാസ യാത്രകൾ നടത്തുന്നത് എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് മന്ത്രി കോഫി ഷോപ്പിൽ നിന്നും ഇറങ്ങി പോകുന്നതും വീഡിയോയിൽ കാണാം.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനായിരുന്നു കഴിഞ്ഞ മാസങ്ങളിൽ പാകിസ്താൻ സാക്ഷ്യം വഹിച്ചത്. പ്രളയത്തിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെടുകയും, ലക്ഷക്കണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തതായാണ് കണക്കുകൾ. പ്രളയ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പാകിസ്താൻ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണവും വ്യാപകമാണ്.
पाकिस्तान की मंत्री मरियम औरंगजेब को देख लंदन में 'चोरनी-चोरनी' चिल्लाने लगे लोग।
– पाकिस्तान की सूचना मंत्री मरियम औरंगजेब को लंदन में कॉफी शॉप के बाहर घेर लिया गया।
– ये प्रवासी पाकिस्तानी देश में भयावह बाढ़ के बीच उनके विदेशी दौरे को लेकर नाराज थे और इसकी आलोचना कर रहे थे। pic.twitter.com/Y3GasS2rrB
— Shubhankar Mishra (@shubhankrmishra) September 26, 2022
Comments