തൃശൂർ: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കടയടപ്പിക്കാൻ വടിവാളെടുത്ത രണ്ട് പേർ അറസ്റ്റിലായി. തൃശൂരിലാണ് സംഭവം. മുല്ലശ്ശേരി സ്വദേശികളായ ഷാമിൽ, ഷമീർ എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഹർത്താൽ ദിനത്തിൽ വടിവാള് കൊണ്ട് വെട്ടി രണ്ട് കടകളുടെ ചില്ല് തകർത്തിരുന്നു.
രണ്ട് പേർക്കെതിരെയും കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. കടകൾ അടപ്പിക്കുന്നതിന് വേണ്ടി വടിവാൾ എടുത്താണ് ഇരുവരും റോഡിലൂടെ നടന്നത്. വടിവാളെടുത്ത് വീശുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഹർത്താൽ ദിവസം തുറന്നു വച്ചിരുന്ന രണ്ട് കടകളുടെ ചില്ലുകൾ അക്രമികൾ തകർത്തിരുന്നു.
ബൈക്കിലെത്തിയാണ് ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വടിവാളെടുത്ത് ആളുകൾക്ക് നേരെ വീശുകയും ചെയ്തിരുന്നു. ഹർത്താൽ ദിവസം ബസിന് കല്ലെറിഞ്ഞ സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
Comments