ദുബായ്: ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ പാകിസ്താൻ ക്യാപ്ടൻ ബാബർ അസമിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ 36 പന്തിൽ 69 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച പ്രകടനമാണ് സൂര്യകുമാർ യാദവിന് നേട്ടമായത്.
ബാറ്റർമാരുടെ പട്ടികയിൽ പാകിസ്താൻ താരം മുഹമ്മദ് റിസ്വാനാണ് ഒന്നാം സ്ഥാനത്ത്. ബൗളർമാരിൽ ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സല്‍വുഡാണ് ഒന്നാമത്. ഓൾ റൗണ്ടർമാരിൽ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. പട്ടികയിൽ ഇന്ത്യയുടെ ഹർദ്ദിക് പാണ്ഡ്യ അഞ്ചാം സ്ഥാനത്തുണ്ട്.
ട്വന്റി 20 ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുമാണ്. പാകിസ്താൻ നാലാം സ്ഥാനത്താണ്.
Comments