തൃശൂർ : ജീപ്പിന്റെ ടയറുകൾ തലയിലൂടെ കയറി ഇറങ്ങിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ചാലക്കുടി പുന്നത്തൂർ കോട്ടപ്പടി റോഡിൽ മേലിട്ട് അന്തോണിയുടെ ഭാര്യ ജെന്നി(44)ആണ് ജീപ്പിന്റെ ടയറിനടിയിൽ നിന്ന് രക്ഷപ്പെട്ടത്.
പുന്നത്തൂർ ആനക്കോട്ടയ്‌ക്കു സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. മിനി വാൻ വന്നിടിച്ചതോടെ ജീപ്പ് ജെന്നിയുടെ സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചുവീണ ജെന്നിയുടെ തലയ്‌ക്ക് മുകളിലൂടെ ജീപ്പിന്റെ ടയറുകൾ കയറി ഇറങ്ങി. മുന്നിലത്തെയും പിന്നിലത്തെയും ടയറുകളാണ് കയറി ഇറങ്ങിയത്. എന്നാൽ ഹെൽമെറ്റ് തകർന്നുവെന്നല്ലാതെ യുവതിക്ക് മറ്റൊന്നും സംഭവിച്ചില്ല.
ഇടത് കണ്ണിന്റെ മുകളിലും താഴെയും മാത്രമാണ് ജെന്നിക്ക് പരിക്കേറ്റത്. 15 തുന്നിക്കെട്ടുകളുമുണ്ട്. യുവതി അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.
Comments