മംഗളൂരു: മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെ ഓഫീസുകൾ സീൽ ചെയ്ത് കർണാടക സർക്കാർ. മംഗളൂരുവിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അനുബന്ധ സംഘടനകളുടെയും 12 ഓഫീസുകളാണ് പോലീസ് പൂട്ടി സീൽ ചെയ്തത്. 10 പിഎഫ്ഐ ഓഫീസുകളും ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളുമാണ് സീൽ ചെയ്തത്.
കസബ ബങ്കര,ചൊക്കബട്ടു,കാട്ടിപ്പള്ള,അഡൂർ,കിണ്ണിപ്പദവ്,കെസി റോഡ്,ഇനോളി,മല്ലൂർ,നെല്ലിക്കായ് റോഡ്, എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾക്കാണ് താഴ് വീണത്. ക്യാമ്പസ് ഫ്രണ്ടിന്റെ ബന്തർ അസീസുദ്ദീൻ റോഡിലെയും റാവു ആൻഡ് റാവു റോഡിലെയും ഓഫീസുകളാണ് പൂട്ടിയത്.
എന്നാൽ ഭീകരസംഘടനയെ നിരോധിച്ച് ഒരു ദിവസം പിന്നിടുമ്പോഴും ഓഫീസുകൾ പൂട്ടാനുള്ള നടപടികളിൽ മെല്ലെപോക്ക് തുടരുകയാണ് കേരളം. ഇന്നാണ് യുഎപിഎ നിയമമനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ തുടർ നടപടികൾ സ്വീകരിക്കുമ്പോഴാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസ് പോലും പൂട്ടാതെയിരിക്കുന്നത്.
Comments