ന്യൂഡൽഹി: സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിന് 67 അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കാൻ ഇന്റർനെറ്റ് കമ്പനികളോട് ഉത്തരവിട്ട് കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെയും പൂനെ കോടതിയുടെയും ഉത്തരവുകൾ മാനിച്ചാണ് കേന്ദ്ര സർക്കാർ നടപടി.
പൂനെ കോടതിയുടെ ഉത്തരവ് പ്രകാരം 63 വെബ്സൈറ്റുകളും ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 4 വെബ്സൈറ്റുകളുമാണ് നിരോധിക്കുന്നത്. 2021ലെ ഐടി നിയമ ഭേദഗതി ലംഘിച്ച വെബ്സൈറ്റുകളാണ് നിരോധിക്കുന്നത്. സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്തുന്ന അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നിരോധനമെന്ന് ടെലികോം മന്ത്രാലയം വിശദീകരിച്ചു.
അർദ്ധ നഗ്നനതയോ പൂർണ്ണ നഗ്നതയോ ദൃശ്യവത്കരിക്കുകയോ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ മോർഫ് ചെയ്ത ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് ഉപയോഗിക്കുകയോ ചെയ്യുന്ന വെബ്സൈറ്റുകൾ ഓൺലൈനായോ ഓഫ് ലൈനായോ ലഭ്യമാക്കാൻ പാടില്ല എന്നാണ് 2021ലെ ഐടി നിയമഭേദഗതി വ്യക്തമാക്കുന്നത്. ഇതിൻ പ്രകാരമാണ് വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
Comments