ഗാന്ധിനഗർ: ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിലാണ് ഉദ്ഘാടനചടങ്ങുകൾ നടന്നത്.ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലെ കലുപൂർ റെയിൽവേ സ്റ്റേഷനിലേക്ക് അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്തു.
അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 12,925 കോടി രൂപ ചെലവിലാണ് അഹമ്മദാബാദ് മെട്രോ പദ്ധതി പൂർത്തീകരിച്ചത്. തുടർന്ന് കാലുപൂർ സ്റ്റേഷനിൽ മെട്രോ ട്രെയിനിൽ തൽതേജിലെ ദൂരദർശൻ സെന്ററിൽ എത്തുകയും മെഗാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
PM Shri @narendramodi flags off Vande Bharat Express at Gandhinagar Railway Station. https://t.co/vcqJX9C1HK
— BJP (@BJP4India) September 30, 2022
സംസ്ഥാനത്ത് 7,200 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. ഇതിന്റെ ഉദ്ഘാടന പരിപാടികൾ ബനസ്കന്ത ജില്ലയിലെ അംബാജി ടൗണിൽ നടക്കും. ശേഷം മോദി അംബാജി ക്ഷേത്രത്തിൽ ആരതി നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.
വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ മുംബൈ സെൻട്രൽ, ഗാന്ധിനഗർ സ്റ്റേഷനുകൾക്കിടയിൽ ആഴ്ചയിൽ ആറ് ദിവസവും ഓടും. മുംബൈ സെൻട്രലിൽ നിന്ന് രാവിലെ 6.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് ഗാന്ധിനഗറിലെത്തുമെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു. ഗാന്ധിനഗറിൽ നിന്ന് ഉച്ചയ്ക്ക് 2.05ന് പുറപ്പെട്ട് രാത്രി 8.35ന് മുംബൈ സെൻട്രലിലെത്തും. ഇത് സൂറത്ത്, വഡോദര, അഹമ്മദാബാദ് സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
Introducing the next-gen Vande Bharat Express, ready to provide world-class travel experience. pic.twitter.com/n2lZvqfvvW
— Ministry of Railways (@RailMinIndia) September 30, 2022
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ് ട്രെയിനുള്ളത്. യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാനും വന്ദേ ഭാരത് ട്രെയിനുകൾക്കും. എല്ലാ ക്ലാസ്സുകളിലും ചാരിയിരിക്കാൻ കഴിയുന്ന സീറ്റുകളുണ്ടെന്നും എക്സിക്യൂട്ടീവ് കോച്ചുകളിൽ 180 ഡിഗ്രിയിൽ കറങ്ങുന്ന സീറ്റുകളുമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ കോച്ചുകളിലും യാത്രക്കാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ 32 ഇഞ്ച് സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹാർദ്ദ പരമായാണ് ട്രെയിനിൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അന്ധർക്കായി ബ്രെയിൽ അക്ഷരങ്ങളിൽ സീറ്റ് നമ്പരുകളും സീറ്റ് ഹാൻഡിലും നൽകിയിട്ടുണ്ട്.ഓട്ടോമാറ്റിക് ഫയർ സെന്ററുകൾ, സിസിടിവി ക്യാമറകൾ, വൈഫൈ സൗകര്യം, ജിപിഎസ് സംവിധാനം തുടങ്ങിയവയും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.
Comments