ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. കിഷൻഗഢിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച ശേഷം പ്രതികൾ, ഇത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു.
പെൺകുട്ടിയുടെ പക്കൽ നിന്നും പ്രതികൾ 50,000 രൂപയാണ് തട്ടിയെടുത്തത്. പിന്നീടും ഭീഷണി തുടർന്ന പ്രതികൾ 2,50,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ 17 വയസ്സുകാരി സംഭവ വിവരം പുറത്തറിയിക്കുകയായിരുന്നു. പ്രതികളായ അർബാസ്, ജാവേദ്, മുസ്താഖീം, തലീം, സൽമാൻ, അക്രം, സാഹിൽ, അക്രം ഖാൻ എന്നിവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
രാജസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്ഥാനമോഹിയായ മുഖ്യമന്ത്രിക്ക് ഗ്രൂപ്പ് വഴക്ക് കഴിഞ്ഞ് ഭരിക്കാൻ സമയം തികയുന്നില്ലെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
Comments