നമ്മൾ ആരോഗ്യവാനാണോ അല്ലയോ എന്ന് വീട്ടിൽ നിന്ന് തന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്. ഇത്തരത്തിലൊന്നാണ് സ്പൂൺ ഉപയോഗിച്ചുള്ള പരിശോധന.
ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിന് ആവശ്യമായത്. ഈ സ്പൂൺ കൊണ്ട് നാവിൽ അറ്റം മുതൽ നല്ല പോലെ ഉരസുക. ഉമിനീര് ഈ സ്പൂണിലാകണം. തുടർന്ന് ഈ സ്പൂൺ ഒരു സുതാര്യമായ കവറിൽ പൊതിഞ്ഞ് നല്ല സൂര്യവെളിച്ചത്തിലോ നല്ല പ്രകാശമുള്ള ടേബിൾ ലാമ്പിനു താഴെയോ വെയ്ക്കുക.
ഒരു മിനിറ്റു കഴിഞ്ഞ ശേഷം മാത്രം സ്പൂൺ പരിശോധിക്കാം.. മണത്തു നോക്കുകയും വേണം. യാതൊരു ദുർഗന്ധവുമില്ലെങ്കിൽ, നിങ്ങളുടെ അവയവങ്ങൾ ആരോഗ്യകരമാണെന്നും യാതൊരു വിധത്തിലെ ആരോഗ്യപ്രശ്നങ്ങളില്ലെന്നുമാണ് അർത്ഥമാക്കുന്നത്.
സ്പൂണിന് രൂക്ഷമായ ദുർഗന്ധമാണെങ്കിൽ ഇത് നിങ്ങളുടെ ശ്വാസകോശവും വയറും പ്രശ്നത്തിലാണെന്നാണ് സൂചിപ്പിക്കുന്നത്. മധുരഗന്ധമെങ്കിൽ പ്രമേഹത്തെയാണ് സൂചിപ്പിയ്ക്കുന്നത്. സ്പൂണിന്റെ ഗന്ധം അമോണിയക്കു സമാനമെങ്കിലോ സ്പൂണിൽ ഓറഞ്ച് നിറത്തിലുള്ള പാടോ ഉണ്ടെങ്കിൽ ഇത് വൃക്ക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പറയുന്നത്.
സ്പൂണിൽ വെള്ളയോ മഞ്ഞയോ പാടോ മറ്റോ ഉണ്ടെങ്കിൽ ഇത് തൈറോയ്ഡ് പ്രശ്നങ്ങൾ കാണിയ്ക്കുന്നു. പർപ്പിൾ നിറത്തിലെ സ്റ്റെയിനെങ്കിൽ ബ്രോങ്കൈറ്റിസ്, ബ്ലഡ് സർക്കുലേഷൻ പ്രശ്നം, കൊളസ്ട്രോൾ കൂടുതൽ എന്നിവയുടെ സൂചനയാണ്. വെള്ളക്കറയാണ് സ്പൂണിലെങ്കിൽ ഇത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ കാണിയ്ക്കുന്നു.
Comments