ജയിലിൽ ദുർഗാ പൂജ നടത്താൻ സമരം ചെയ്ത സ്വാതന്ത്ര്യ പോരാളി; മരണം വരെ കയ്യിലുണ്ടായിരുന്നത് ജപമാലയും ഭഗവദ് ഗീതയും; നേതാജിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത അദ്ധ്യായം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ ദുർഗാ പൂജ നടത്താൻ സമരം ചെയ്ത സ്വാതന്ത്ര്യ പോരാളി; മരണം വരെ കയ്യിലുണ്ടായിരുന്നത് ജപമാലയും ഭഗവദ് ഗീതയും; നേതാജിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത അദ്ധ്യായം

Durga Puja was the most important thing for Netaji Subhash, no matter where in the world

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 09:04 pm IST
Facebook
Twitter
WhatsAppTelegram

നവരാത്രിക്കാലത്ത് മനസ് നിറഞ്ഞ് ശക്തിസ്വരൂപിണിയായ ദുർഗയെ ആരാധിക്കുകയാണ് ഭക്തർ. വ്രതം അനുഷ്ഠിച്ചും ദേവീ പൂജ ചെയ്തും വിശ്വാസികൾ തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുകയാണ്. സിംഹവാഹിനിയായ ദുർഗയെ ആരാധിക്കുന്നത് നിഷേധിച്ച ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരദേശാഭിമാനി നേതാജിയെന്ന സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ട കഥയും ഈ നാളുകളിൽ നാം ഓർത്തെടുക്കേണ്ടതുണ്ട്.

നന്നേ ചെറുപ്പത്തിലേ  ദേശീയവാദിയും ആദിപരാശക്തിയുടെ കടുത്ത വിശ്വാസിയുമായിരുന്നു നേതാജി. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഇറങ്ങിത്തിരിച്ചപ്പോഴും അദ്ദേഹം എന്നും തികഞ്ഞ ദുർഗാ ഭക്തനായി തുടർന്നു. രാഷ്‌ട്രീയ തടവുകാരനായി ബർമ്മയിലെത്തിയപ്പോഴാണ് ദുർഗാ പൂജ നടത്താനായി അദ്ദേഹം ശബ്ദമുയർത്തിയത്. 1925 ലാണ് അത്. ദുർഗാ പൂജ, ജയിലിൽ നടത്താനായി അദ്ദേഹം നടത്തിയ ഓരോ ചുവടുകളും കുടുംബത്തെ അദ്ദേഹം കത്തുകളിലൂടെ അറിയിച്ചിരുന്നു. ഭാര്യയ്‌ക്കും അമ്മയ്‌ക്കും അയച്ച കത്തുകളിൽ ദുർഗാ പൂജ നടത്താനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം വ്യക്തമായിരുന്നു.

1925 ൽ ജയിലിൽ ദുർഗാഷ്ടമി ആഘോഷിക്കാൻ നേതാജിയും കൂട്ടരും തീരുമാനിക്കുകയുണ്ടായി. ഇതിനായി 800 രൂപയോളം ചെലവ് വരുമെന്ന് അവർ കണക്കുകൂട്ടി. ഇതിനായി വിശ്വാസികളായ തടവുകാരിൽ നിന്നും അവർ 140 രൂപയോളം പിരിച്ചു. ബാക്കി വരുന്ന 660 രൂപ ഗവൺമെന്റിൽ നിന്നും ഗ്രാന്റായി നേതാജി ആവശ്യപ്പെട്ടു.

ക്രിസ്ത്യാനികളായ തടവുകാർക്ക് അവരുടെ മതപരമായ ചടങ്ങുകൾ നടത്തുന്നതിന് സർക്കാർ 1200 രൂപ നൽകുമ്പോൾ ഹിന്ദു മത വിശ്വാസികൾക്ക് എന്തുകൊണ്ട് നൽകിക്കൂടാ എന്നായിരുന്നു നേതാജിയുടെ ചോദ്യം. എന്നാൽ തുക നൽകാൻ ബ്രിട്ടീഷുകാർ തയ്യാറായിരുന്നില്ല. 660 രൂപ നൽകിയാൽ ആ തുക തടവുകാരുടെ അലവൻസിൽ നിന്ന് കുറയ്‌ക്കുമെന്നായിരുന്നു ബ്രിട്ടീഷുകാർ അറിയിച്ചത്.

1925 സെപ്തംബർ 11-ന് നേതാജി തന്റെ ഭാര്യാസഹോദരി വിഭാവതിക്ക് അയച്ച കത്തിൽ ബ്രിട്ടീഷുകാരുമായുള്ള ഈ തർക്കത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ”ദുർഗാ പൂജയ്‌ക്കുള്ള ഒരുക്കങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ദേവിയെ പൂജിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ചെലവിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥരുമായി തർക്കമാണ് നടക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് കാണാം. പൂജാ വസ്ത്രങ്ങൾ ഇവിടെ അയക്കാൻ മറക്കരുതെന്ന് അദ്ദേഹം കുറിച്ചു.

പൂജയ്‌ക്ക് പണം നൽകാത്ത ബ്രിട്ടീഷുകാരുടെ ഇരട്ടത്താപ്പിനെതിരെ പോരാടാൻ തന്നെ നേതാജി തീരുമാനിച്ചു. അതിനായി അദ്ദേഹം നിരാഹാര സത്യാഗ്രഹമിരുന്നു. ദേവീപൂജയ്‌ക്കായി നേതാജിയ്‌ക്കൊപ്പം തടവുകാരും നിരാഹാരമിരുന്നു.ദുർഗയുടെ പരമഭക്തനായ നേതാജിയെയും കൂട്ടരെയും പിന്തിരിപ്പിക്കാനാവില്ലെന്ന് മനസിലായ ബ്രിട്ടീഷുകാർ ഒടുവിൽ തോൽവി സമ്മതിച്ചു. ഓരോ തടവുകാർക്കും 30 രൂപ ഗ്രാന്റായി അനുവദിച്ചു. പിന്നാലെ നേതാജിയും കൂട്ടരും ജയിലിൽ നവരാത്രി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

1925 സെപ്തംബർ 25 ന് അമ്മ ബസന്തിയ്‌ക്ക് എഴുതിയ കത്തിൽ നേതാജി ഇങ്ങനെ കുറിച്ചു. ഇന്ന് മഹാഷ്ടമിയാണ്, ഈ വർഷം ഞങ്ങൾ ഇവിടെ ദുർഗയെ ആരാധിക്കും.ദുർഗാ മാതാവ് ഞങ്ങളെ മറന്നിട്ടുണ്ടാകില്ല. അതുകൊണ്ടാകാം ജയിലറയ്‌ക്കുള്ളിലും ദുർഗയെ ആരാധിക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചത്. ജയിലിന്റെ ഇരുണ്ടതും നിർജ്ജീവുമായ അന്തരീക്ഷത്തെ ആരാധനയുടെ ഭക്തിസാന്ദ്രവും പ്രസന്നവുമായ ശോഭ ഇല്ലാതാക്കുന്നുണ്ട്. ഇത് എത്രനാൾ തുടരുമെന്ന് എനിക്കറിയില്ല. പക്ഷേ, വർഷത്തിലൊരിക്കലെങ്കിലും ദുർഗാ മാതാവ് ഇങ്ങനെ വന്നുകൊണ്ടിരുന്നാൽ ജയിൽവാസം അത്ര ദുഷ്‌കരമാവില്ലെന്നാണ് കരുതുന്നത്.

ബർമ്മയിലെ ജയലിൽ മാത്രമല്ല, മ്യാൻമറിലെ മണ്ഡേല ജയിലിൽ വെച്ചും അദ്ദേഹം ദുർഗാ പൂജ നടത്താന് ബ്രിട്ടീഷുകാരോട് പോരാടി. ദുർഗാ പൂജ നടത്തുന്നതിനായി അദ്ദേഹം ബംഗാൾ സെക്രട്ടറിയ്‌ക്ക് വരെ കത്തയച്ചിരുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്കായി ഒരുക്കങ്ങൾ മുൻകൂട്ടി ചെയ്യേണ്ടതുണ്ട്..അതുകൊണ്ട് അതിന്റെ ഫണ്ട് സർക്കാർ അനുവദിക്കണം. ഇതിനായി ബംഗാളിൽ നിന്നും ഒരു പൂജാരിയെയും കൊണ്ടുവരേണ്ടി വരും. ഇതിനായി ബംഗാളിൽ നിന്ന് പുരോഹിതരെ യഥാസമയം അയക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

അങ്ങനെ ദേശത്തിന് വേണ്ടി പോരാടുമ്പോഴും സ്വന്തം മതത്തെയും വിശ്വാസത്തെയും എന്നും മുറുകെ പിടിച്ച വ്യക്തിത്വമായിരുന്നു സുഭാഷ് ചന്ദ്രബോസ് എന്ന ധീരദേശാഭിമാനിയുടേത്.

Tags: SpecialDurga Puja
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies