മലപ്പുറം: ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ അരൂർ സ്വദേശി ആശയാണ് മരിച്ചത്. മലപ്പുറം കരുവാരക്കുണ്ട് മലവെള്ളപ്പാച്ചിലിൽപ്പെട്ടായിരുന്നു അപകടം.
ആലപ്പുഴയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ആശ കരുവാരക്കുണ്ടിലെ ബന്ധുവീട്ടിലെത്തിയത്. തുടർന്ന് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പെട്ടെന്നായിരുന്നു മലവെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടൊപ്പം ആശയും ഒഴുകിപ്പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം കാസർകോട് പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ആളാണ് മരിച്ചത്. ആദ്യം അപകടത്തിൽപ്പെട്ട് കാണാതാകുകയും പിന്നീട് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
Comments