ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം ഏറ്റെടുത്ത് സ്‌കൂൾ കുട്ടികളും; ഹിജാബ് അഴിച്ചുവീശി തെരുവിൽ പ്രതിഷേധം; പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയെന്ന വിചിത്ര ആരോപണവുമായി വിദേശകാര്യ വകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം ഏറ്റെടുത്ത് സ്‌കൂൾ കുട്ടികളും; ഹിജാബ് അഴിച്ചുവീശി തെരുവിൽ പ്രതിഷേധം; പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയെന്ന വിചിത്ര ആരോപണവുമായി വിദേശകാര്യ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 11:48 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഇറാനിൽ ദിവസങ്ങളായി കത്തിപ്പടരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടൂതൽ ശക്തമാകുന്നു. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ പ്രതിഷേധം ഏറ്റെടുക്കുന്ന കാഴ്ചയാണ് തെരുവുകളിൽ കാണുന്നത്. കരാജിലെ സ്‌കൂളിൽ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥനെ കുട്ടികൾ കൂട്ടം ചേർന്ന് കല്ലും കുപ്പിയും എറിഞ്ഞ് ഓടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഷെയിം ഓൺ യൂ വിളികളോടെയാണ് വിദ്യാർത്ഥിനികൾ ഉദ്യോഗസ്ഥനെ മടക്കി അയയ്‌ക്കുന്നത്.

തലസ്ഥാനമായ ടെഹ്‌റാനോട് ചേർന്ന പടിഞ്ഞാറൻ പ്രദേശമാണ് കരാജ്. മറ്റൊരു വീഡിയോയിൽ നമ്മൾ ഇപ്പോൾ ഒരുമിച്ച് നിന്നില്ലെങ്കിൽ അവർ നമ്മളെ ഓരോരുത്തരെയായി വകവരുത്തുമെന്ന് വിദ്യാർത്ഥിനികൾ പറയുന്നതും കേൾക്കാം. കിഴക്കൻ നഗരമായ ഷിറാസിൽ തിങ്കളാഴ്ച നിരവധി സ്‌കൂൾ വിദ്യാർത്ഥിനികൾ ഗതാഗതം തടസപ്പെടുത്തി ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയിരുന്നു. ഹിജാബ് അഴിച്ച് വായുവിൽ ഉയർത്തി വീശിയായിരുന്നു പ്രതിഷേധം.

വടക്കുപടിഞ്ഞാറൻ നഗരങ്ങളായ സാഖെസ്, സനന്ദാജ് എന്നിവിടങ്ങളിലും തലസ്ഥാനമായ ടെഹ്‌റാനിലും വിദ്യാർത്ഥിനികൾ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊളള റുഹൊളള ഖമേനിയെ ഏകാധിപതിയെന്ന് വിളിച്ച കുട്ടികൾ അദ്ദേഹത്തിന്റെ ചിത്രത്തിന് മുൻപിൽ നിന്നും ഹിജാബ് ഊരിയെറിഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചു.

ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ദിവസവും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്‌കൂളുകളിൽ നിന്ന് കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുന്ന കുട്ടികളും സ്‌കൂളിന് മുൻപിൽ കൂട്ടം ചേർന്ന് നിന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനികളുടെയും ദൃശ്യങ്ങൾ ഇതിൽ കാണാം.

അതിനിടെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണവുമായി ഇറാൻ വിദേശകാര്യ വകുപ്പ് രംഗത്തെത്തി. വിദേശകാര്യമന്ത്രാലയം വക്താവ് നസേർ കനാനിയാണ് ഈ ആരോപണം ഉന്നയിച്ചത്. ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയാണ് ഇറാനെ ചൊടിപ്പിച്ചത്. ഉപരോധങ്ങൾ ഏത് രാജ്യത്തെയും മനുഷ്യത്വത്തിന് നേരെയുളള ക്രൂരതയാണന്ന് നസേർ കനാനി ചൂണ്ടിക്കാട്ടി.

Tags: ഹിജാബ്
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടിക്കെതിരായ ഹർജി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies