ഡിജിറ്റലൈസേഷൻ പൂർത്തിയായിട്ടില്ല; അതിനാൽ സമയം വേണം; പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടുമായി സർക്കാർ; സ്വത്ത് വിവരങ്ങൾ നൽകാൻ സമയം നീട്ടി ചോദിച്ചു- popular front
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിജിറ്റലൈസേഷൻ പൂർത്തിയായിട്ടില്ല; അതിനാൽ സമയം വേണം; പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടുമായി സർക്കാർ; സ്വത്ത് വിവരങ്ങൾ നൽകാൻ സമയം നീട്ടി ചോദിച്ചു- popular front

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 07:25 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വിവരങ്ങൾ നൽകാൻ സമയം നീട്ടിച്ചോദിച്ച് റവന്യൂ വകുപ്പ്. നിയമ നടപടിയുടെ ഭാഗമായി എൻ.ഐ.എയാണ് വകുപ്പിൽ നിന്നും വിവരങ്ങൾ തേടിയത്. എന്നാൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാത്തതിനാൽ കൂടുതൽ സമയം വേണമെന്നാണ് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്

തീവ്രവാദ ശക്തികളെ കണ്ടെത്തി ഒറ്റപ്പെടുത്തുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിന്റെ തുടർച്ചയെന്നോണമാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ സ്വത്ത് വിവരങ്ങൾ എൻ.ഐ.എ തേടിയത്. ആദ്യം പോലീസിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാതായതോടെയാണ് റവന്യൂ വകുപ്പിന്റെ സഹായം തേടിയത്. ഒരാഴ്ചയ്‌ക്കകം വിവരങ്ങൾ കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ 5 ദിവസം കഴിഞ്ഞപ്പോഴാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്.

ഒഴിവ് ദിവസങ്ങളിൽ വിവര ശേഖരണം നടത്താൻ സാധിച്ചിട്ടില്ല. ഒപ്പം ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാത്തതിനാൽ തണ്ടപ്പേരുൾപ്പെടെ കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നാണ് റവന്യൂ വകുപ്പിന്റെ ആവശ്യം. എന്നാൽ എത്ര ദിവസമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. സമയം വൈകും തോറും ഭീകരർക്ക് സ്വത്തുക്കൾ ക്രയവിക്രയം ചെയ്യാനും മറ്റു പേരുകളിലേക്ക് മാറ്റാനും സാധിക്കുമെന്നിരിക്കെ വകുപ്പുകൾ അലംഭാവം കാട്ടുന്നത് തിരിച്ചടിയാണ്. പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന സർക്കാരിന്റെ നിലപാടിന് അനുശ്രിതമായി വകുപ്പുകളും നീങ്ങുന്നുവെന്നാണ് പോലീസിന്റേയും റവന്യൂ വകുപ്പിന്റേയും നിലപാടിൽ നിന്ന് വ്യക്തമാകുന്നത്.

Tags: PFIrevenue department
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies