നോർവെ കണ്ടു; മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി ബ്രിട്ടനിലേക്ക്- Pinarayi Vijayan, Norway, Britain
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോർവെ കണ്ടു; മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി ബ്രിട്ടനിലേക്ക്- Pinarayi Vijayan, Norway, Britain

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 03:58 pm IST
FacebookTwitterWhatsAppTelegram

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മൂന്ന് ദിവസത്തെ നോർവെ സന്ദർശനം  പൂർത്തിയായി. ഇന്ന് മന്ത്രിസംഘം ബ്രിട്ടനിലേക്ക് തിരിക്കും. നാല് ദിവസത്തെ സന്ദർശനമാണ് മന്ത്രിസംഘം യുകെയിൽ നടത്തുക. നോർവെയിൽ സന്ദർശിച്ച മന്ത്രിമാർ വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. മലയാളി കൂട്ടായ്മയുടെ സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. നോർവീജിൻ ഫിഷറീസ് മന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നിക്ഷേപം നടത്താൻ നോർവീജിയൻ കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ ഭാ​ഗമായി നോർവീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

മത്സ്യബന്ധനം, അക്വാകൾച്ചറൽ എന്നീ മേഖലകളിലെ സഹകരണം ഇരുവരും ചർച്ച ചെയ്തു. നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും തീരശോഷണം തടയുന്നതിനും വയനാട് തുരങ്കപ്പാത നിർമിക്കുന്നതിനും കേരളവുമായി സഹകരിക്കാൻ അവർ താൽപര്യം പ്രകടിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. വ്യവസായ മന്ത്രി.പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വ്യവസായ സെക്രട്ടറി സുമൻ ബില്ല , ഊർജ്ജ സെക്രട്ടറി ജ്യോതിലാൽ എന്നിവരാണ് നോർവീജിയൻ കമ്പനികളുമായി ചർച്ച നടത്തിയത്.

അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദർശനത്തിന്റെ പൊള്ളത്തരങ്ങൾ ബിജെപി നേതാക്കൾ തുറന്നു കാട്ടി. കൊച്ചിയിലുള്ള നവാസ് മീരാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പറഞ്ഞു. നവാസ് മീരാന്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്റ്റംബർ 5-ന് നോർവെ കമ്പനിയായ ഓർക്ക്ലെ ഫുഡ്സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പൊൾ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. കേരളത്തിലെ മന്ത്രിമാർക്ക് എന്താണ് ഇതിൽ പങ്കെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

Tags: britainEuropeNORWAYPinarayi Vijayan
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies