റോഷാക്കിലെ അപകടം പിടിച്ച രംഗം; ഡ്യൂപ്പില്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി; വീഡിയോ കാണാം- Rorschach, Mammootty, Car Drifting
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

റോഷാക്കിലെ അപകടം പിടിച്ച രംഗം; ഡ്യൂപ്പില്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി; വീഡിയോ കാണാം- Rorschach, Mammootty, Car Drifting

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 11:25 am IST
FacebookTwitterWhatsAppTelegram

മമ്മൂട്ടിയുടെ മറ്റൊരു വലിയ വിജയത്തിലേയ്‌ക്ക് നീങ്ങുകയാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയിൽ ഒരുക്കിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. റോഷാക്കിലെ ഓരോ രം​ഗങ്ങളും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പ്രേഷകരുടെ അഭിപ്രായം. അത്തരത്തിൽ സിനിമയിലെ ഒരു പ്രധാന രം​ഗത്തിന്റെ ലൊക്കേഷൻ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിക്ക് കാറുകളോടും ഡ്രൈവിം​ഗിനോടുമുള്ള ഭ്രമം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. തന്റെ ചിത്രങ്ങളിൽ കാർ കൊണ്ടുള്ള അഭ്യാസങ്ങൾ കാണിക്കാൻ അദ്ദേഹത്തിന് ഏറെ താൽപര്യവുമാണ്. സൈലൻസ്, പോക്കിരിരാജ, എബ്രഹാമിന്റെ സന്തതികൾ, ​ഗ്രേറ്റ്ഫാദർ തുടങ്ങി ധാരളം സിനിമകളിൽ കാറുകൾ ഡ്യൂപ്പില്ലാതെ തന്നെ മമ്മൂട്ടി ഡ്രിഫ്റ്റ് ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിലേക്കുള്ള പുതിയ ചിത്രമാണ് റോഷാക്ക്. റോഷാക്കിന് വേണ്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്യുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത് പ്രമുഖ നിർമ്മാതാവായ ബാദുഷയാണ്.

വീഡിയോ കാണാം,

കെട്ട്യോളാണ് എന്റെ മാലാഖയ്‌ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്ത അനുഭവമാണ് റോഷാക്കിലൂടെ പ്രേക്ഷകർക്ക് സംവിധായകൻ നൽകുന്നത്. സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ലൂക് ആന്റണി എന്ന ബിസിനസ്സ്മാൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. നടി ബിന്ദു പണിക്കരും മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം സിനിമയിൽ കാഴ്ച വെയ്‌ക്കുന്നു. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സമീർ അബ്‍ദുൾ ആണ് റോഷാക്കിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സം​ഗീത സംവിധാനവും നിർവ്വഹിക്കുന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ചിത്രം നിർമ്മിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് സിനിമ തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

Tags: MAMMOOTTYRorschach
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies