ഗുവാഹട്ടി: കാമുകിയെ ബലാത്സംഗം ചെയതതിന് ശേഷം കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന് 26-കാരനായ യുവാവിനെ അസം പോലീസാണ് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ശേഷം ബലാത്സംഗം ചെയ്ത് ഉപദ്രവിച്ചതിന് ശേഷം ബാഗിലാക്കി പൊതിഞ്ഞ് ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടി മരിച്ചുവെന്ന് കരുതിയായിരുന്നു യുവാവ് ഇപ്രകാരം ചെയ്തത്. എന്നാൽ ബോധം വന്ന പെൺകുട്ടി ബാഗിൽ നിന്ന് പുറത്തുവരികയും പരിക്കുകളോടെ വീട്ടിലെത്തുകയും ചെയ്തു. തുടർന്നാണ് നടുക്കുന്ന വിവരങ്ങൾ പുറം ലോകമറിഞ്ഞത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ മൂന്നിന് നടന്ന ദുർഗാ പൂജ ആഘോഷങ്ങൾക്ക് പെൺകുട്ടി മറ്റൊരാളുടെ കൂടെ പോകുകയും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടർന്ന് അന്നുതന്നെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും കഴുത്ത് മുറിച്ച് ബാഗിലാക്കി വനമേഖലയിലേക്ക് വലിച്ചെറിയും ചെയ്തു. കീറിപ്പറഞ്ഞ വസ്ത്രങ്ങളും ആഴത്തിലുള്ള മുറിവുമായാണ് പെൺകുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തിയത്. നിലവിൽ സിൽച്ചർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.
Comments