ഫോണിൽ വീഡിയോ സന്ദേശം റെക്കോഡ് ചെയ്ത് യുവതി; തലയ്ക്ക് മുകളിലൂടെ പാഞ്ഞ് തൊട്ടടുത്തേക്ക് പതിച്ച് സ്‌ഫോടക വസ്തു; രക്ഷപെട്ടത് തലനാരിഴയ്ക്ക്; യുക്രെയ്‌നിലെ ദുരിതജീവിതം കാണിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫോണിൽ വീഡിയോ സന്ദേശം റെക്കോഡ് ചെയ്ത് യുവതി; തലയ്‌ക്ക് മുകളിലൂടെ പാഞ്ഞ് തൊട്ടടുത്തേക്ക് പതിച്ച് സ്‌ഫോടക വസ്തു; രക്ഷപെട്ടത് തലനാരിഴയ്‌ക്ക്; യുക്രെയ്‌നിലെ ദുരിതജീവിതം കാണിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 12:17 am IST
FacebookTwitterWhatsAppTelegram

കീവ്: ഒരിടവേളയ്‌ക്ക് ശേഷം യുക്രെയ്‌നിൽ വീണ്ടും റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് വിധേയമായ കീവ് ഉൾപ്പെടെയുളള യുക്രെയ്ൻ നഗരങ്ങളിലെ ആശങ്കാജനകമായ വാർത്തകൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു തുടങ്ങിക്കഴിഞ്ഞു. കീവിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെല്ലാം മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ. പാർക്കും ടവറുകളും കാൽനടപ്പാലങ്ങളും ഉൾപ്പെടെയുളള പൊതു ഇടങ്ങളിൽ പോലും മിസൈലുകൾ പതിച്ചതായി യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി.

കീവിലേക്കുളള നിർണായക പാലം തകർത്തതിന്റെ പ്രതികാരമായിട്ടാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. ഇതോടെ ഇവിടുത്തെ ജനജീവിതവും ദുരിതപൂർണമായിരിക്കുകയാണ്. തലങ്ങും വിലങ്ങും പായുന്ന മിസൈലുകൾക്കും ആയുധ വർഷങ്ങൾക്കുമിടയിൽ ജീവൻ രക്ഷിക്കാനുളള നെട്ടോട്ടത്തിലാണ് യുക്രെയ്ൻ ജനത.

ജനങ്ങൾ ഭീതിയിലായതിന്റെ തെളിവുകളും ആക്രമണത്തിന്റെ ദൃശ്യങ്ങളും യുക്രെയ്ൻ മാദ്ധ്യമങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പരമാവധി പുറംലോകത്ത് എത്തിക്കുന്നുണ്ട്. ഇത്തരത്തിലുളള ഒരു വീഡിയോ അന്താരാഷ്‌ട്ര തലത്തിൽ സജീവ ചർച്ചയായിക്കഴിഞ്ഞു. ആക്രമണ ഭീതിയിൽ റോഡിലൂടെ മൊബൈലിൽ വീഡിയോ സന്ദേശം അയച്ചു പരിഭ്രാന്തിയോടെ നീങ്ങുന്ന യുവതിക്ക് തലയ്‌ക്ക് മുകളിലൂടെ സ്‌ഫോടക വസ്തു തൊട്ടുപിന്നിലേക്ക് പതിക്കുന്നതാണ് വീഡിയോ. യുവതിയുടെ മൊബൈൽ വീഡിയോ റെക്കോഡിംഗിൽ ഇത് കൃത്യമായി റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് യുക്രെയ്ൻ മാദ്ധ്യമമായ നെക്സ്റ്റ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

തലനാരിഴയ്‌ക്ക് യുവതി രക്ഷപെടുന്നതും നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കീവിൽ നിന്നുളള ദൃശ്യമാണെന്ന് നെക്സ്റ്റ കുറിച്ചിട്ടുണ്ട്. കീവ് ഉൾപ്പെടെയുളള നഗരങ്ങളിൽ എൺപതിലധികം മിസൈലുകൾ റഷ്യ തൊടുത്തതായാണ് യുക്രെയ്ൻ പുറത്തുവിടുന്ന വിവരം.

A girl was recording a video message in #Kyiv and was hit by an explosive wave. pic.twitter.com/LJIX5iDmWK

— NEXTA (@nexta_tv) October 10, 2022

Tags: റഷ്യ
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies