കോഴിക്കോട്: കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോടിന് സമീപം അരീക്കോടാണ് സംഭവം. കോഴിയുമായി എത്തിയ ലോറിയിലായിരുന്നു ബസിടിച്ചത്. അപകടത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീഖ് മരിച്ചു.
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ലോറിയിൽ നിന്ന് ലോഡിറക്കുകയായിരുന്ന ഷഫീഖ് ബസിടിച്ചപ്പോൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്പീഡ് ഗവേർണർ ഇല്ലാതെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയിരുന്നു. കണ്ണൂർ-അടിമാലി സൂപ്പർ ഫാസ്റ്റ് ബസിനാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പിടിവീണത്. തൃശൂർ കുന്നംകുളത്ത് വെച്ചായിരുന്നു സംഭവം. നെടുങ്കണ്ടം ഡിപ്പോയിലെ ബസായിരുന്നു ഇത്.
Comments