കൊച്ചി: രണ്ട് സ്ത്രീകളെ ആഭിചാര കൊല നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.കൊലപാതകവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാടാണ് നടന്നത്. ആഭിചാര കൊലയുടെ പേരിൽ മൂന്നരലക്ഷം രൂപയാണ് മുഹമ്മദ് ഷാഫി ദമ്പതിമാരിൽ നിന്ന് വാങ്ങിയത്. ഓരോ കൊലപാതകം നടത്തുന്നതിന് മുൻകൂറായി പകുതി പണം വാങ്ങുന്നതായിരുന്നു ലക്ഷ്യം.ഉറ്റ സുഹൃത്തിന്റെ ഭാര്യയെയും ഇലന്തൂരിലെത്തിച്ച് ആഭിചാര കൊലയ്‌ക്ക് ഇരയാക്കാൻ ഷാഫി ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ലൈംഗികവൈകൃതത്തിന് അടിമയായ ഷാഫി കൊടും ക്രിമിനലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്ത്രീകളെ പരിചയപ്പെട്ട് അവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ട് ക്രൂരമായി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി.8 കേസുകളിൽ പ്രതിയായ ഇയാൾ നിലവിൽ 75 കാരിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുകയാണ്. കൊച്ചിയിലെ അനാശ്വാസപ്രവർത്തനങ്ങൾക്ക് ഇടനിലക്കാരനായി നിന്നാണ് ഇയാൾ പണം സമ്പാദിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വിൽപ്പനയും ഷാഫി നടത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ.
ശ്രീദേവി എന്ന വ്യാജപ്രൊഫൈൽ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിൽ ആണെന്നും വൈദ്യൻ എന്ന് പ്രൊഫൈലിൽ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നൽകി.ഇങ്ങനെയാണ് ഭഗവൽ സിങ്ങിനെ പരിചയപ്പെട്ടത് . അടുപ്പം സ്ഥാപിച്ചതിനു ശേഷം ശ്രീദേവി എന്ന പ്രൊഫൈൽ നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ശ്രീദേവി എന്ന പ്രൊഫൈൽ വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ്. അതേസമയം ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ നിൽക്കുകയാണ് പ്രതി.
Comments