ആഭിചാരക്കൊല; ഷാഫി പഠിച്ചത് ആറാം ക്ലാസ് വരെ; ഫേസ്ബുക്ക് അക്കൗണ്ടിലിട്ടത് പൂക്കളുടെ പ്രൊഫൈൽ ചിത്രം; പോലീസിന് ആദ്യ തുമ്പായി ലഭിച്ചത് അവ്യക്തമായ ആ സിസിടിവി ദൃശ്യം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഭിചാരക്കൊല; ഷാഫി പഠിച്ചത് ആറാം ക്ലാസ് വരെ; ഫേസ്ബുക്ക് അക്കൗണ്ടിലിട്ടത് പൂക്കളുടെ പ്രൊഫൈൽ ചിത്രം; പോലീസിന് ആദ്യ തുമ്പായി ലഭിച്ചത് അവ്യക്തമായ ആ സിസിടിവി ദൃശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 11:56 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരളം ഞെട്ടിയ ആഭിചാര കൊലപാതകങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം. കേസിലെ മുഖ്യപ്രതിയായ ഷാഫി മുൻപും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു.

കടവന്ത്രയിൽ നിന്ന് കാണാതായ പത്മയുടെ സഹോദരിയാണ് ആദ്യം പരാതി നൽകുന്നത്. കാണാതാകുന്ന സമയത്ത് ഏത് നിറത്തിലുളള സാരിയാണ് പത്മ ധരിച്ചത് എന്ന് പോലും പരാതി നൽകിയ സഹോദരിക്ക് അറിയുമായിരുന്നില്ല. ഇത് തുടക്കത്തിൽ പോലീസിന് വെല്ലുവിളിയായിരുന്നു. പക്ഷെ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരന്റെ മനസിൽ കേസിലെ അസ്വാഭാവികത ഒരു ചോദ്യചിഹ്നമായി രൂപം കൊണ്ടു. അവിടെ നിന്നാണ് പ്രത്യേക സംഘത്തെ സജ്ജമാക്കി ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ തീരുമാനിച്ചത്.

എളംകുളം ഭാഗത്ത് നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ആദ്യം ലഭിച്ചത്. പത്മത്തെ ഷാഫി സ്‌കോർപിയോ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്ന അവ്യക്തമായ ദൃശ്യങ്ങളായിരുന്നു ഇത്. സ്‌കോർപിയോയുടെ നമ്പർ മനസിലാക്കി ഉടമസ്ഥരെ കണ്ടുപിടിക്കാനായിരുന്നു പോലീസിന്റെ ആദ്യ നീക്കം. ഇതാണ് ആദ്യ പ്രതി റഷീദ് എന്ന് വിളിക്കുന്ന ഷാഫിയിലേക്ക് എത്തിച്ചത്.

ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല. അതുകൊണ്ടു തന്നെ ടവർ ലൊക്കേഷൻ ഉൾപ്പെടെയുളള മറ്റ് ശാസ്ത്രീയ മാർഗങ്ങളിലേക്ക് പോലീസ് കടന്നു. ഈ ശാസ്ത്രീയമായ അന്വേഷണമാണ് പത്തനംതിട്ടയിലേക്ക് എത്തിച്ചത്. കൊച്ചിയിൽ നിന്ന് പത്തനംതിട്ട വരെയുളള റോഡിലെ സിസിടിവി ദൃശ്യങ്ങൾ കേസിന് വേണ്ടി ശേഖരിച്ചു. ഇലന്തൂരിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവർ അവിടെ എത്തിയതായി ബോധ്യപ്പെട്ടു. തുടർന്നാണ് ഭഗവൽ സിംഗിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. ഇവർ കാര്യങ്ങൾ സമ്മതിക്കുകയും ചെയ്തു.

പല കാര്യങ്ങൾ ചോദിച്ചെങ്കിലും ഒന്നും സമ്മതിക്കാത്ത നിലപാടിലായിരുന്നു ഷാഫിയെന്ന് പോലീസ് പറയുന്നു. ആറാം ക്ലാസ് വരെയാണ് ഇയാൾ പഠിച്ചത്. ചെയ്യാത്ത ജോലിയില്ല, താമസിക്കാത്ത ജില്ലയില്ല, കറങ്ങാത്ത സ്ഥലമില്ല. കല്യാണം കഴിഞ്ഞ് കുട്ടികളും ഉണ്ട്. ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയാണ് ഭഗവൽ സിംഗിനെയും ഭാര്യയെയും വീഴ്‌ത്തിയത്. ഒരു പ്രൊഫൈൽ ചിത്രം പോലും അതിൽ ഇല്ല. പൂക്കളാണ് പ്രൈഫൈൽ ഡിപി. എന്നിട്ടും ഇയാൾ പറയുന്നത് പൂർണമായി അംഗീകരിക്കുന്ന നിലയിലേക്ക് കുടുംബം എത്തുകയായിരുന്നു. അത്ര വിദഗ്ധമായിട്ടാണ് ഷാഫി കഥകൾ തയ്യാറാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Tags: ഷാഫി
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies