തൃശ്ശൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. തൃശ്ശൂർ കറന്റ് ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമൊന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രത്തിൽവെച്ച് ശിവശങ്കർ തന്നെ വിവാഹം ചെയ്തെന്ന് സ്വപ്ന സുരേഷ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്. ശിവശങ്കറുമായുള്ള വിവാഹത്തിന്റെയും ഒന്നിച്ച് അത്താഴം കഴിക്കുന്നതിന്റെയും ചിത്രങ്ങൾ പുസ്തകത്തിലുണ്ട്. ഇതിന് പുറമേ ശിവശങ്കർ നൽകിയ പുടവയുടുത്ത് നിൽക്കുന്ന ചിത്രങ്ങളും ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും സ്വപ്ന സുരേഷ് പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
150 ലേറെ പേജുകളാണ് പുസ്തകത്തിൽ ഉള്ളത്. പുസ്തകം ആമസോണിലൂടെയും വിൽപ്പനയ്ക്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സ്വപ്ന സുരേഷിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ കറന്റ് ബുക്സിൽ ചതിയുടെ പത്മവ്യൂഹം ആവശ്യപ്പെട്ട് നിരവധി പേർ എത്തിയിരുന്നു.
Comments