തിരുവനന്തപുരം : കേശവദാസപുരത്ത് സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം .നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. ബിയർ കുപ്പികൾ കൊണ്ട് വിദ്യാർത്ഥികൾ പരസ്പരം അടിക്കുകയായിരുന്നു. സ്കൂൾ വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
പട്ടം കേശവദാസപുരത്തെ സ്വകാര്യ സ്കൂളിലെ കുട്ടികളും പുറത്ത് നിന്നെത്തിയ കുട്ടികളുമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. 500 ഓളം കുട്ടികളാണ് ഈ സമയം പ്രദേശത്ത് ഉണ്ടായിരുന്നത്. മിക്ക കുട്ടികളുടെയും മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ കുട്ടികളിൽ ചിലർക്ക് വലിയ തോതിൽ അടി കിട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.മെഡിക്കൽ കോളേജിലെയും, പേരൂർക്കടയിലെയും പോലീസുകാർ എത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രണത്തിലാക്കിയത്. റോഡിന് വശങ്ങളിൽ കിടന്ന ബിയർ കുപ്പികളാകാം കുട്ടികൾ എടുത്തതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഗ്രൂപ്പുകളായി നിന്നാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.
Comments